എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയന് സ്റ്റാലിനെപ്പോലെയാണ് പെരുമാറുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. അയ്യപ്പന് എല്ലാവരുടെയും ഇഷ്ട ദൈവമാണ്. ഞാന്‍ ക്രിസ്ത്യാനിയാണെങ്കിലും മൂന്നു തവണ ശബരിമലയില്‍ പോയിട്ടുണ്ട്. അദ്ദേഹം മതത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും മാര്‍ക്സിസ്റ്റ് ചിന്തകളുടെ അടിസ്ഥാനം തന്നെ ഇതാണെന്നും കണ്ണന്താനം ആരോപിച്ചു.
മത വിശ്വാസങ്ങളെ തകര്‍ക്കാന്‍ കഴിയുമെന്നാണ് പിണറായി വിജയന് കരുതുന്നത്. അദ്ദേഹത്തിന് അതിനു കഴിയില്ല. കേരളത്തിലെ ജനങ്ങള്‍ അതിന് അനുവദിക്കില്ല. എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചു. സാക്ഷരതയുടെയും ആരോഗ്യസംരക്ഷണത്തിന്റെയും കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മുന്നിലാണെങ്കിലും യുവാക്കള്‍ക്ക് അവസരമൊരുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.
Post Your Comments