
ന്യൂഡല്‍ഹി : വരുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയ്യാറാണെന്നും പക്ഷേ പത്തനം തിട്ടയില്‍ വോട്ട് തേടുന്നതിന് അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേന്ദ്ര നേതൃത്വം മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കണ്ണന്താനം തന്‍റെ നിലപാട് വ്യക്തമാക്കിയത്.എന്നാല്‍ ബിജെപി പ്രസിഡന്‍റ് ശ്രീധരന്‍ പിളളയും ഇതേ ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, ചാലക്കുടി സീറ്റുകളെ ചൊല്ലിയാണ് ബിജെപിയില്‍ ആശയക്കുഴപ്പം രൂക്ഷമായി നിലനില്‍ക്കുന്നത്.
തൃശ്ശൂരോ പത്തനംതിട്ടയോ ലഭിക്കാതെ മത്സരത്തിനില്ല എന്ന് സുരേന്ദ്രനും പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. പാലാക്കാടും ചില ആശയക്കുഴപ്പങ്ങളുണ്ടായിട്ടുണ്ട്. കാരണം പാലക്കാട് മണ്ഡലത്തില്‍ നേരത്തെ ശോഭ സുരേന്ദ്രനെയായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത് എന്നാല്‍ കെ. കൃഷ്ണകൂമാറിന്‍റെ പേരും നിര്‍ദ്ദേശിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.
Post Your Comments