ന്യൂഡൽഹി : ടോക്കിയോ ഒളിമ്പിക്സിൽ തന്റെ ജാവലിൻ പാകിസ്ഥാൻ താരം എടുത്ത് മാറ്റിയിരുന്നതായി ഇന്ത്യയുടെ അഭിമാനതാരമായ നീരജ് ചോപ്ര. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നീരജ് ചോപ്ര ഇക്കാര്യം പറഞ്ഞത്.
‘ഫൈനൽ മത്സരത്തിലെ ആദ്യ ശ്രമത്തിന് തൊട്ടു മുമ്പ് എന്റെ ജാവലിൻ കാണാതെ പോയിരുന്നു. അവിടെയെല്ലാം അന്വേഷിച്ചിട്ടും എനിക്ക് അത് കണ്ടെത്താൻ കഴിഞ്ഞില്ല. പെട്ടെന്നാണ് പാകിസ്ഥാൻ താരം അർഷദ് നദീമിന്റെ കൈയിൽ എന്റെ ജാവലിൻ ഇരിക്കുന്നത് കണ്ടത്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഭായ് ഈ ജാവലിൻ തരൂ, അത് എന്റെതാണ്, എനിക്ക് അത് എറിയണം അദ്ദേഹം അത് എനിക്ക് തിരികെ തന്നു. അതുകൊണ്ടാണ് എന്റെ ആദ്യ ശ്രമം തിടുക്കത്തിൽ എടുത്തത്’- നീരജ് പറഞ്ഞു.
Arshad Nadeem caught tampering with @Neeraj_chopra1 Javelin in the @Olympics final. pic.twitter.com/8isNbGQw6Z
— Jangra_jee (@jangra_jee) August 25, 2021
നീരജിന്റെ ഈ വെളിപ്പെടുത്തലിനു ശേഷം സോഷ്യൽമീഡിയയിൽ നീരജ് അർഷദിന്റെ കൈയിൽ നിന്നും ജാവലിൻ തിരികെ വാങ്ങുന്നതിന്റെ ദ്യശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. നീരജിന്റെ ജാവലിനിൽ എന്തോ കൃത്രിമം കാണിക്കുന്നതിനു വേണ്ടിയായിരുന്നു പാകിസ്ഥാൻ താരം ആ ജാവലിൻ എടുത്തതെന്നാണ്
സോഷ്യൽമീഡിയയിൽ ഉയരുന്ന ആരോപണം. എന്നാൽ ഈ ആരോപണത്തിനെതിരെ നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.
Post Your Comments