KeralaLatest NewsNews

രോഗികളുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ: കേരളത്തിലെ 5 ജില്ലകളിൽ ഐസിയു – വെൻ്റിലേറ്റർ ക്ഷാമം

കേസുകൾ ഇനിയും കൂടുന്നതോടെ ഇതും വരും ദിവസങ്ങളിൽ കൂടാനും നീണ്ടുനിൽക്കാനുമാണ് സാധ്യത.

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ കുതിക്കുന്നതോടെ സംസ്ഥാനത്തെ ഗുരുതര രോഗികൾക്കുള്ള ചികിത്സാ സൗകര്യങ്ങളിൽ ആശങ്ക. 5 ജില്ലകളിൽ സർക്കാരാശുപത്രികളിൽ 10 ൽ താഴെ ഐസിയുകളും വെന്റിലേറ്ററുകളും മാത്രമാണ് ബാക്കിയുള്ളത്. കൊല്ലം, തൃശൂർ ജില്ലകളിൽ സർക്കാരാശുപത്രികളിൽ ഒറ്റ വെന്റിലേറ്റർ പോലും ഒഴിവില്ല. വാക്സീനെത്തിയതോടെ ഗുരുതര രോഗികൾ കുറഞ്ഞെന്നവകാശപ്പെടുമ്പോഴും മരണനിരക്കും കുതിക്കുന്നത് ആശങ്കയ്ക്ക് വഴിയൊരുക്കുകയാണ്.

കൊല്ലത്ത് പൂജ്യം, ഇടുക്കിയിലും തൃശൂരിലും 3, കാസർഗോഡ് 4, കോട്ടയത്ത് 7, കേസുകൾ കുതിക്കുന്ന മലപ്പുറത്ത് 12, എറണാകുളത്ത് 17 കണ്ണൂരിൽ 118ൽ 10 കിടക്കകൾ മാത്രം ബാക്കി. 101 ഐസിയു കിടക്കകളുണ്ടായിരുന്നിടത്താണ് തൃശ്ശൂരിൽ 98ഉം നിറഞ്ഞത്. വെന്റിലേറ്ററിന്റെ കണക്കെടുത്താൽ കൊല്ലത്ത് അതും പൂജ്യമാണ്. തൃശ്ശൂരിലും ഇനി വെന്റിലേറ്ററില്ല. കോട്ടയത്ത് നാലും മലപ്പുറത്ത് അഞ്ചും, കേസുകൾ കൂടുന്ന എറണാകുളത്ത് ഒമ്പതും വെന്റിലേറ്ററുകളാണ് ബാക്കി. മൊത്തം 1425 ൽ 329 ഐസിയുവും 984ൽ 323 വെന്റിലേറ്ററുമാണ് ഒഴിവുള്ളത്. സ്വകാര്യ മേഖല വലിയ തോതിൽ നിറഞ്ഞിട്ടില്ല.

Read Also: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ നേരിയ കുറവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

രണ്ടാംതരംഗത്തിൽ കേസുകൾ നാൽപ്പതിനായിരം കടന്നപ്പോഴുണ്ടായ നിലയിലേക്ക് മരണം ഉയരുന്നതും വലിയ ആശങ്കയാണ്. ഇന്നലെ ഉണ്ടായതിൽ 56 മരണം കണ്ണൂരിൽ നിന്നും 33 മരണം തൃശൂരിൽ നിന്നുമാണ്. കേസുകൾ ഇനിയും കൂടുന്നതോടെ ഇതും വരും ദിവസങ്ങളിൽ കൂടാനും നീണ്ടുനിൽക്കാനുമാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button