പൂനെ: ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്‌കേസില്‍ നിറച്ച് റോഡിന് സമീപം ഉപേക്ഷിച്ചു. സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കഷണങ്ങളാക്കിയ മൃതദേഹം മൂന്ന് സ്യൂട്ട്‌കേസിലാക്കി റോഡരുകിൽ ഉപേക്ഷിക്കുകയായിരുന്നു. മുത്തഘാട്ടിലെ പിരാംഗട്ട് ലവാസ റോഡിന് സമീപത്തു നിന്നാണ് പത്ത് ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹത്തിന്റെ വിവിധഭാഗങ്ങള്‍ കണ്ടെത്തിയത്.
ലൈംഗികതൊഴില്‍ ചെയ്ത് ഉപജീവനം നടത്തിയിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വിവാഹിതനായ 40കാരനാണ് പ്രതി. മൂന്നുമാസം മുൻപ് പരിചയത്തിലായ യുവതിയുമായി ഇയാൾക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നു. യുവതിയ്ക്കായി ഇയാള്‍ നാരായണ്‍ പേട്ടില്‍ വാടകയ്ക്ക് ഫ്‌ലാറ്റ് എടുത്ത് നല്‍കിയിരുന്നു. കൊലപാതകം നടത്തിയ കാര്യം പ്രതി സമ്മതിച്ചതോടെ പൊലീസ് ഇയാളെ സ്യൂട്ട്‌കേസ് ഉപേക്ഷിച്ച സ്ഥലത്തെത്തിച്ചു. അവിടെ വച്ച് സ്യൂട്ട്‌കേസില്‍ അഴുകിയ നിലയില്‍ കഷണങ്ങളാക്കിയ മൃതദേഹം കണ്ടെത്തുകയായിരുന്നു.
read also: അന്താരാഷ്ട്ര ബന്ധമുള്ള കോടികളുടെ മയക്കുമരുന്ന് കേസ് അട്ടിമറിച്ചു : കേസിലെ യുവതികള്‍ അപ്രത്യക്ഷര്‍
സംഭവത്തെക്കുറിച്ചു പോലീസിന്റെ വിശദീകരണമിങ്ങനെ.. ഓഗസ്റ്റ് 12ന് ഫ്‌ലാറ്റില്‍വച്ച് ഇരുവരും തമ്മില്‍ വഴക്കിട്ടു. പിന്നാലെ ഇയാള്‍ യുവതിയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി. മൃതദേഹം അവിടെ ഉപേക്ഷിച്ചു ഫ്‌ലാറ്റ് പുറത്തുനിന്ന് പൂട്ടി സ്ഥലം വിട്ട ഇയാൾ രണ്ടുദിവസത്തിനു ശേഷം ഫ്‌ലാറ്റിലെത്തി മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്‌കേസില്‍ നിറയക്കുകയും റോഡിന് സമീപം ഉപേക്ഷിക്കുകയുമായിരുന്നു.
Post Your Comments