കാബൂള്‍: താലിബാൻ നൽകിയ കാലാവധിയ്ക്കപ്പുറം അഫ്ഗാനിൽ തുടരില്ലെന്ന് വ്യക്തമാക്കി അമേരിക്ക. ആഗസ്റ്റ് 31നകം അമേരിക്കന്‍ പൗരന്മാരെയും അവര്‍ക്കൊപ്പമുണ്ടായിരുന്ന അഫ്ഗാനികളെയും നാട്ടിലെത്തിക്കുന്ന ദൗത്യം പൂര്‍ത്തിയാക്കുന്നതോടെ യു.എസ് സൈനിക സാന്നിധ്യം അഫ്ഗാനിസ്താനില്‍ അവസാനിക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.
Also Read:വ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായി മലയാളികൾ എത്തുന്നു: കർണാടകയിൽ നിർബന്ധിത ക്വാറൻ്റൈൻ
താലിബാൻ നൽകിയ കാലാവധി കഴിഞ്ഞും സൈന്യത്തെ നിലനിര്‍ത്തണമെന്ന സഖ്യകക്ഷികളുടെ ആവശ്യം തള്ളിയാണ് പിന്മാറുമെന്ന് ബൈഡൻ അറിയിച്ചത്. ഒഴിപ്പിക്കല്‍ അടുത്ത ചൊവ്വാഴ്ചക്കകം പൂര്‍ത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. പരമാവധി നേരത്തെയായാല്‍ അത്രക്ക് നല്ലത്. അധികമായി വരുന്ന ഓരോ ദിവസവും ബാധ്യത കൂട്ടും. അതേ സമയം, താലിബാന്‍ സഹകരണത്തെ ആശ്രയിച്ചാകും നിശ്ചിത സമയത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കലെന്നും ബൈഡന്‍ പറഞ്ഞു.
അതേസമയം, അഫ്ഗാനിസ്താനില്‍ ഇപ്പോഴും അമേരിക്കക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാബൂളിനു പുറത്തെ പ്രവിശ്യകളിലുള്ളവര്‍ക്കാണ് വിമാനത്താവളത്തില്‍ എത്തിപ്പെടാന്‍ പ്രയാസം നേരിടുന്നത്വിമാനത്താവളത്തില് എത്തിപ്പെടുന്ന വഴികള്‍ അടച്ചിടുന്നതാണ് ഇത്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ബൈഡൻ പറഞ്ഞു.
Post Your Comments