
കാസര്‍ഗോഡ്: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ യുവാവിന്റെ കാല്‍ അറ്റു. ഭാര്യ ട്രെയിനില്‍ കയറിയില്ലെന്ന സംശയം തോന്നിയതിനെ തുടര്‍ന്നാണ് തമിഴ്‌നാട് സ്വദേശിയായ ശങ്കര്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയത്. യുവാവും ഭാര്യയും വീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. പുറത്തേക്ക് ഇറങ്ങുന്നതിനിടെ യുവാവിന്റെ വലതുകാല്‍ ട്രെയിനിനും പാളത്തിനും ഇടയില്‍പ്പെട്ട് ചതഞ്ഞ് അരയുകയായിരുന്നു.
മംഗളുരുവില്‍ നിന്നും യശ്വന്ത്പൂരിലേക്കുള്ള ട്രെയിനില്‍ യാത്രചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. ട്രെയിനിന്റെ പിൻവശത്തെ കോച്ചില്‍ കയറിയ യുവാവ് ഭാര്യ കയറിയില്ലെന്ന സംശയം തോന്നി ചാടി ഇറങ്ങുകയായിരുന്നു. അപകടം നടന്ന ഉടനെ റെയില്‍വേ പോലീസും യാത്രക്കാരും ചേർന്ന് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവാവിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments