തിരുവനന്തപുരം: വാരിയൻ കുന്നനെ സ്വാതന്ത്ര്യ സമര സേനാനിയാക്കിയും വാഴ്ത്തപ്പെട്ടവനാക്കിയും വരുത്തിത്തീർക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റുകാർക്കെതിരെ ബിജെപി വാക്താവ് എസ് സുരേഷ്. ഒരു ജനതയെ മുഴുവൻ മതഭീകരവാദിയുടെ വെട്ടുമാടാക്കാൻ കൂട്ടുനിന്ന് രാജ്യത്തെ നശിപ്പിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് സുരേഷ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. ആദ്യ കേരള താലിബാൻ വാരിയൻ കുന്നനെന്ന തെമ്മാടിയെ വീരഭഗത് സിംഗനോട് താരതമ്യം ചെയ്ത സ്പീക്കർ എം ബി രാജേഷ് അടക്കമുള്ളവർ രാജ്യത്തിനു ആപത്താണെന്ന് സുരേഷ് വ്യക്തമാക്കുന്നു.
എന്നും രാജ്യദ്രോഹികളുടെയും കൊടുഭീകരവാദികളുടെയും പാദസേവകൻമാരായ കമ്മ്യൂണിസ്റ്റുകാർ കേരളത്തെ താലിബാനാക്കാനുള്ള കരാറുകാറാണോയെന്ന് അദ്ദേഹം ചോദിക്കുന്നു. അധികാരത്തിന്റെ അകത്തളങ്ങളിലിരുന്ന് സർവ്വസുഖങ്ങളും അസ്വദിക്കുകയും ഒരു ജനതയെ മുഴുവൻ മതഭീകരവാദിയുടെ വെട്ടുമാടാക്കാൻ കൂട്ടുനിന്ന് രാജ്യത്തെ നശിപ്പിക്കുന്നവർ വാരിയൻ കുന്നനെക്കാൾ അപകടകാരികൾ ആണെന്നും അതിനെ സ്പീക്കറായാലും ശരി എന്നുമാണ് അദ്ദേഹം പറയുന്നത്.
എസ് സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഒരേ തൂവൽ പക്ഷികൾ. ജനിച്ച നാടിനെതിരെ.
അന്ന് സ.EMS , മദനിയെ മഹാത്മാവിന് തുല്യനാക്കിയെങ്കിൽ. ഇന്ന് ആദ്യ കേരള താലിബാൻ വാരിയൻ കുന്നനെന്ന തെമ്മാടിയെ വീരഭഗത് സിംഗനോട് താരതമ്യം ചെയ്ത് സ്പീക്കർ സ.എം.ബി.രാജേഷ്. എന്നും രാജ്യദ്രോഹികളുടെയും കൊടുഭീകരവാദികളുടെയും പാദസേവകൻമാരായ ഈ കമ്മ്യൂണിസ്റ്റ്‌കൾ. കേരളത്തെ താലിബാനാക്കാനുള്ള കരാറുകാരാണോ? അധികാരത്തിന്റെ അകത്തളങ്ങളിലിരുന്ന് സർവ്വസുഖങ്ങളും അസ്വാദിക്കുകയും. ഒരു ജനതയെ മുഴുവൻ മതഭീകരവാദിയുടെ വെട്ടുമാടാക്കാൻ കൂട്ടുനിന്ന് രാജ്യത്തെ നശിപ്പിക്കുന്നവർ. വാരിയൻ കുന്നനെക്കാൾ അപകടകാരികൾ. അത് സ്പീക്കറായാലും.
Post Your Comments