COVID 19Latest NewsKeralaNattuvarthaNews

മാസ്ക് വെച്ചിട്ടില്ലെന്ന് ആരോപിച്ച് പോലീസ് അതിക്രമം: ജീപ്പിന്റെ ഡോറിനിടയില്‍പെട്ട് യുവാവിന്റെ കാലിന് പൊട്ടല്‍

തർക്കം മുറുകിയതോടെ അജികുമാറിനെ വാഹനത്തില്‍ കയറ്റി കൊണ്ടു പോകാന്‍ പോലീസ് ശ്രമിച്ചു

കോട്ടയം: മാസ്ക് വെച്ചിട്ടില്ലെന്ന് ആരോപിച്ച് പോലീസ് നടത്തിയ അതിക്രമത്തിൽ യുവാവിന്റെ കാലിന് പരിക്ക്. കോട്ടയം മെഡിക്കല്‍ കോളജില്‍ ഗൈനക്കോളജി വിഭാഗത്തില്‍ കൂട്ടിരിപ്പ്കാരനായ പള്ളം മാവിളങ്ങ് സ്വദേശി അജികുമാര്‍(45) ആണ് മാസ്ക് ഇല്ലാത്തവരെ തിരഞ്ഞ് പെറ്റി അടിക്കാന്‍ എത്തിയ പോലീസിന്റെ അതിക്രമത്തിന് ഇരയായത്. മരത്തിനു ചുവട്ടില്‍ ഇരിക്കുകയായിരുന്ന അജികുമാറിന്റെ അടുത്ത് എത്തിയ പോലീസ് ഫൈന്‍ അടക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ മാസ്ക് വെച്ചിരുന്നതായി അജികുമാര്‍ പോലീസിനോട് പറഞ്ഞു.

തർക്കം മുറുകിയതോടെ അജി കുമാറിനെ വാഹനത്തില്‍ കയറ്റി കൊണ്ടു പോകാന്‍ പോലീസ് ശ്രമിച്ചു. പോലീസ് വാഹനത്തിലേക്ക് വലിച്ചിട്ട് വാതില്‍ അടയ്ക്കുമ്പോൾ അജികുമാറിന്റെ കാലിന് പരിക്കേൽക്കുകയായിരുന്നു. തന്റെ കാല്‍ ഡോറിന്റെ ഇടയിൽ കുടുങ്ങിയതായി പല തവണ വിളിച്ചു പറഞ്ഞതായും എന്നാല്‍ ദേഷ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ വാതില്‍ ആഞ്ഞ് അടച്ചതായും അജികുമാര്‍ പറയുന്നു.

വയോധികയെ വീടിനകത്ത് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ 500 രൂപ ഫൈന്‍ അടക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും തന്റെ കൈവശം 400 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഇക്കാര്യം വ്യക്തമാക്കിയപ്പോൾ നിര്‍ബന്ധപൂര്‍വ്വം പണമടച്ചേ മതിയാകൂ എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും അജികുമാര്‍ പറയുന്നു. കടം വാങ്ങി പണം അടച്ചതോടെ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ എല്ലാം മറക്കാന്‍ പറഞ്ഞതായും അജികുമാര്‍ ആരോപിച്ചു.

അജികുമാറിന് നേരെ ഉണ്ടായ അതിക്രമത്തിനെതിരെ ദൃക്സാക്ഷികള്‍ അടക്കം 15 പേര്‍ ചേര്‍ന്ന് ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കി. അജികുമാറിനെതിരെ നടന്നത് ക്രൂരമായ പൊലീസ് അതിക്രമം ആണെന്ന് ദൃക്‌സാക്ഷികൾ വ്യക്‌തമാക്കി. എന്നാൽ പോലീസ് അക്രമത്തില്‍ അല്ല അജികുമാറിന് പരിക്കേറ്റതെന്നും അഡ്രസ്സ് ചോദിച്ചപ്പോള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നത് എന്നും ഗാന്ധിനഗര്‍ പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button