COVID 19Latest NewsKeralaIndiaNews

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തമിഴ്‌നാട്

തെന്മല : കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തമിഴ്‌നാട്. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ കോട്ടവാസലില്‍ നിയന്ത്രണങ്ങള്‍ അറിയിച്ചുകൊണ്ടുള്ള മുന്നറിയിപ്പ് ബോര്‍ഡ് തമിഴ്‌നാട് സ്ഥാപിച്ചു. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാണ് മുന്നറിയിപ്പ് സന്ദേശമുള്ളത്.

Read Also : കോവിഡിന് പിന്നാലെ മാർബർഗ് വൈറസ് വ്യാപിക്കുന്നു : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന 

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കുകയോ, രണ്ട് ഡോസ് വാക്‌സിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ വേണമെന്ന് ബാനറില്‍ പറയുന്നു. അല്ലാത്ത പക്ഷം അതിര്‍ത്തി കടക്കാനാകില്ല. സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം ഇ പാസും നിര്‍ബന്ധമാണ്.

ആര്യങ്കാവ് ഔട്ട്‌പോസ്റ്റിനോട് ചേര്‍ന്നാണ് പോലീസ്, റവന്യു വകുപ്പ് പരിശോധന നടത്തുന്നത്. അതേസമയം കേരളത്തിലേക്കുള്ള പ്രവേശനത്തിന് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇ പാസും മാത്രമാണ് ആവശ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button