ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ വിമർശനവുമായി ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രസർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ വിമർശിച്ചതിനാണ് നിർമ്മലാ സീതാരാമൻ രാഹുൽ ഗാന്ധിയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചത്. ധനസമാഹരണം എന്താണെന്ന് രാഹുലിന് അറിയുമോയെന്ന് നിർമലാ സീതാരാമൻ ചോദിച്ചു. കൈക്കൂലി വാങ്ങി രാജ്യത്തെ വിഭവങ്ങൾ വിറ്റുതുലച്ചത് കോൺഗ്രസാണെന്നും ധനമന്ത്രി അറിയിച്ചു.
Read Also: സ്റ്റീല്‍ പാത്രങ്ങളില്‍ എണ്ണ പുരട്ടുന്നത് രോഗാണുക്കളെ തടയാന്‍ സഹായിക്കുമോ?: പഠന റിപ്പോർട്ട്
ദേശീയ ധനസമാഹരണ പദ്ധതി അനാവരണം ചെയ്തതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ 70 കൊല്ലം ഭരിച്ച സർക്കാരുകൾ ഉണ്ടാക്കിയ നേട്ടങ്ങളെ നശിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയതാണെന്നും ഇന്ത്യയുടെ രത്‌നങ്ങളെയാണ് മോദി സർക്കാർ വിറ്റു തുലയ്ക്കുന്നതെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ചില വ്യവസായി സുഹൃത്തുക്കളെ സഹായിക്കാനാണ് മോദി ഇത്തരം തീരുമാനങ്ങൾ നടപ്പിലാക്കുന്നത്. സ്വകാര്യവത്കരണത്തിന് കോൺഗ്രസ് എതിരല്ലെന്നും എന്നാൽ തങ്ങളുടെ നയത്തിന് ഒരു യുക്തിയുണ്ടായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
Read Also: കുടുംബാംഗങ്ങളോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ സീലിങ് ഫാന്‍ പൊട്ടി വീണു: വൈറലായി വീഡിയോ
Post Your Comments