Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndiaInternational

ചങ്കാണ് ചൈന: താലിബാൻ ഭീകരരുമായി നയതന്ത്ര ബന്ധം ആരംഭിച്ച് ചൈന

ചൈനയുടെ പ്രധാനപ്പെട്ട വേദികളിലൊന്നാണ് അഫ്ഗാൻ

ബെയ്ജിംഗ് : താലിബാൻ ഭീകരരുമായി നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ചൈനീസ് സ്ഥാനപതി താലിബാൻ ഉപമേധാവിയുമായി കൂടിക്കാഴ്ച നടത്തി. ചൈനീസ് വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

താലിബാനും ചൈനയുമായി സൗഹൃദപരമായതും ഫലപ്രദമായതുമായ ചർച്ച നടന്നതായി വിദേശകാര്യവക്താവ് വാംഗ് വെബിൻ അറിയിച്ചു. ചൈനയുടെ പ്രധാനപ്പെട്ട വേദികളിലൊന്നാണ് അഫ്ഗാൻ എന്നും അതിനാൽ പല സുപ്രധാന വിഷയങ്ങളും ചർച്ച ചെയ്തുവെന്നും വാംഗ് വെബിൻ വ്യക്തമാക്കി.

മാസ്ക് വെച്ചിട്ടില്ലെന്ന് ആരോപിച്ച് പോലീസ് അതിക്രമം: ജീപ്പിന്റെ ഡോറിനിടയില്‍പെട്ട് യുവാവിന്റെ കാലിന് പൊട്ടല്‍

താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാന്റെ ആഭ്യന്തരകാര്യങ്ങളിൽ ചൈന ഇടപെടില്ലെന്നും അഫ്ഗാൻ ജനതയുമായി സൗഹൃദമാണ് ആഗ്രഹിക്കുന്നതെന്നും വാംഗ് വെബിൻ അറിയിച്ചു. അതേസമയം ചർച്ചയുമായി ബന്ധപ്പെട്ട കൂടുതൽ വിഷയങ്ങൾ പുറത്ത് പറയാൻ ആകില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button