KeralaLatest NewsNews

ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന് : പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന്. 40 പേർ വീതമടങ്ങിയ 3 പള്ളിയോടങ്ങൾ മാത്രമാണ് ഇത്തവണ ജലമേളയിൽ അണിനിരക്കുക. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് ചടങ്ങുകളിൽ പ്രവേശനമുണ്ടാവില്ല.

Read Also : കോവിഡ് വാക്‌സിൻ അനധികൃതമായി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ 

രാവിലെ പാർത്ഥസാരഥി ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടങ്ങളെ വെറ്റിലയും പുകയിലയും നൽകി സ്വീകരിക്കും. തുടർന്ന് ക്ഷേത്രത്തിൽ നിന്നുള്ള മാലയും പ്രസാദവും പള്ളിയോടങ്ങൾക്ക് കൈമാറും. കേന്ദ്ര മന്ത്രി വി. മുരളീധരൻ, മന്ത്രിമാരായ വീണ ജോർജ്, സജി ചെറിയാൻ, ആന്റോ ആന്റണി എം.പി, കളക്ടർ ദിവ്യ എസ് അയ്യർ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, മർഗ്ഗദർശക മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി തുടങ്ങിവർ ജലമേളയിൽ അതിഥികളായി പങ്കെടുക്കും.

ഇക്കുറി 40 തുഴച്ചിൽകാർ വീതമുള്ള 3 പള്ളിയോടങ്ങൾ മാത്രമാണ് ജലമേളയിൽ അണിനിരക്കുക. 3 മേഖലകളിൽ നിന്നായി കോഴഞ്ചേരി, മാരാമൺ, കീഴ്വൻമഴി എന്നീ 3 പള്ളിയോടങ്ങളെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button