News

ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നത് രക്ഷിക്കാൻ കുറച്ച് ദിവസത്തേക്കേങ്കിലും തിരിച്ചു വരുമോ?: നടൻ ഹരീഷ് പേരടി

കോവിഡ് നിരക്ക് ക്രമാതീതമായി വർദ്ധിച്ചതിനെത്തുടർന്ന് അന്യ സംസ്ഥാനങ്ങൾ കേരളത്തെ കളിയാക്കി തുടങ്ങി

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രിയായി തിരികെ വരണമെന്ന് നടൻ ഹരീഷ് പേരടി. സംസ്ഥാനത്തെ കോവിഡ് നിരക്ക് ക്രമാതീതമായി വർദ്ധിച്ചതിനെത്തുടർന്ന് അന്യ സംസ്ഥാനങ്ങൾ കേരളത്തെ കളിയാക്കി തുടങ്ങി എന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂളിനെയും വിദ്യാർത്ഥികളെയും എന്ന രീതിയിൽ ഉപമിച്ചുകൊണ്ട് ഹരീഷ് പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘ടീച്ചർ നിങ്ങൾ 3% ത്തിലേക്ക് എത്തിച്ച നമ്മുടെ സ്കൂളിന്റെ തോൽവി വിണ്ടും 19% ത്തിലേക്ക് എത്തി…മറ്റു സ്കൂളികളിലെ കുട്ടികളൊക്കെ ഞങ്ങളെ കളിയാക്കാൻ തുടങ്ങി…ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നത്…നമ്മുടെ സ്കൂളിനെ രക്ഷിക്കാൻ കുറച്ച് ദിവസത്തേക്കേങ്കിലും തിരിച്ചു വരുമോ?..എന്ന് സ്കൂളിനെ സ്നേഹിക്കുന്ന ഒരു വിദ്യാർത്ഥി’.

shortlink

Related Articles

Post Your Comments

Related Articles


Back to top button