Latest NewsNewsIndia

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നു: മോദി സർക്കാർ സമ്പദ് വ്യവസ്ഥയെ തകർത്തെന്ന് രാഹുൽഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുകയാണെന്നും മോദി സർക്കാർ സമ്പദ് വ്യവസ്ഥയെ തകർത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: താലിബാന് അടിതെറ്റുന്നു, പഞ്ച്ശിറില്‍ ഏറ്റുമുട്ടലിനില്ലെന്ന് താലിബാന്റെ പ്രഖ്യാപനം : ജനകീയ സേനയെ ഭീതിയെന്ന് വ്യക്തം

എഴുപത് വർഷം കൊണ്ട് രാജ്യം ഉണ്ടാക്കിയ സമ്പത്ത് നരേന്ദ്ര മോദി വിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാവപ്പെട്ടവർക്ക് പ്രയോജനപ്പെടേണ്ട രാജ്യത്തെ എല്ലാ ആസ്തിയും ചില വ്യവസായ സുഹൃത്തുക്കൾക്ക് നൽകുകയാണ്. ഇത് വലിയ ദുരന്തമാണെന്ന് അദ്ദേഹം വിമർശിച്ചു. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപിയും മോദിയും പറഞ്ഞത് 70 വർഷം രാജ്യത്ത് ഒന്നും നടന്നില്ല എന്നാണ്. എന്നാൽ 70 വർഷത്തെ സമ്പത്താണ് മോദി സർക്കാർ ഇപ്പോൾ വിൽക്കുന്നത്. മോദി സർക്കാർ സമ്പദ് മേഖലയെ തകർത്തുവെന്നും എന്താണ് ചെയ്യേണ്ടതെന്ന് സർക്കാരിന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: ഇന്ത്യക്കാർക്കുള്ള വിലക്ക് നീക്കി സൗദി: നിബന്ധനകൾ വ്യക്തമാക്കി അധികൃതർ

റെയിൽ, റോഡ്, വൈദ്യുതി മേഖലകളിൽ നിന്ന് സ്വകാര്യ പങ്കാളിത്തോടെ ആറ് ലക്ഷം കോടി രൂപയുടെ വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതി കഴിഞ്ഞ ദിവസം ധനമന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button