ഡല്‍ഹി: അഫ്ഗാനിസ്താനിലെ സ്ഥിതിഗതികള്‍ റഷ്യയുമായി ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി മുക്കാല്‍ മണിക്കൂറോളമാണ് അഫ്ഗാന്‍ വിഷയം സംബന്ധിച്ച് സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്.
Read Also : അഫ്ഗാനില്‍ താലിബാന് അധികനാള്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് റിപ്പോര്‍ട്ട് , ജനങ്ങള്‍ രണ്ടും കല്‍പ്പിച്ച്
അഫ്ഗാനിസ്താനില്‍ സുരക്ഷയും സമാധാനവും ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇരുവരും സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാനില്‍ കുടുങ്ങിപ്പോയവരെ പുറത്തെത്തിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും ഇരു നേതാക്കളും പറഞ്ഞതായും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, അഫ്ഗാനിലെ ജനങ്ങളെ മറ്റ് രാജ്യങ്ങള്‍ അഭയം നല്‍കുന്നതിനെ എതിര്‍ത്ത് റഷ്യ രംഗത്ത് വന്നിരുന്നു. അഭയാര്‍ത്ഥികളെ മറയാക്കി അഫ്ഗാനിസ്ഥാനില്‍ നിന്ന് ഭീകരര്‍ എത്തിയേക്കാമെന്നാണ് പുടിന്റെ വാദം. അഭയാര്‍ത്ഥികളെ മധ്യ ഏഷ്യന്‍ രാജ്യങ്ങളിലേക്കു വിടുന്നത് റഷ്യയ്ക്കു ഭീഷണിയാകുമെന്നാണ് പുടിന്‍ പറയുന്നത്. വിഷയം കലക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ അവതരിപ്പിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ അറിയിച്ചിരുന്നു.
Post Your Comments