ന്യൂഡൽഹി: ഇന്തോനേഷ്യയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ. 10 ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ കണ്ടയ്‌നറുകൾ ഇന്ത്യ ഇന്തോനേഷ്യയിലേക്ക് എത്തിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായാണ് ഇന്ത്യ ഇന്തോനേഷ്യയ്ക്ക് സഹായം നൽകിയത്.
ജക്കാർത്തയിലേക്കാണ് ഇന്ത്യ ഓക്‌സിജൻ എത്തിച്ചത്. ഐഎൻഎസ് ഐരാവത് ഉപയോഗിച്ചാണ് ഇന്ത്യ ഓക്‌സിജൻ എത്തിച്ച് നൽകിയത്. ഇൻഡൊനീഷ്യൻ സർക്കാരിന്റെ ആവശ്യാർത്ഥമാണ് ഇന്ത്യയുടെ നടപടി. 10 കണ്ടയ്‌നർ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനുമായി ഇന്ത്യൻ നാവിക സേനയുടെ കപ്പൽ ഐഎൻഎസ് ഐരാവത് ജക്കാർത്തയിലെ തൻജുങ് പ്രിയോക് പോർട്ടിൽ എത്തിയതായി നാവിക സേനാ വൃത്തങ്ങൾ അറിയിച്ചു.
നേരത്തെയും ഇന്തോനേഷ്യയ്ക്ക് ഇന്ത്യ സഹായം നൽകിയിരുന്നു. ഇക്കഴിഞ്ഞ ജൂലായ് മാസത്തിൽ 100 മെട്രിക് ടൺ ഉൾക്കൊള്ളുന്ന 5 ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ കണ്ടയ്‌നറുകളും 300 ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും നൽകിയാണ് ഇന്ത്യ ഇന്തോനേഷ്യയെ സഹായിച്ചത്.
Post Your Comments