Latest NewsKeralaNews

മലപ്പുറത്ത് യുവ ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ

മലപ്പുറം: യുവഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ. എടക്കര മരുതയിലാണ് സംഭവം. മരുതയിൽ കളത്തിൽ മോഹനന്റെ മകളായ രേഷ്മയെയാണ് വസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇരുപത്തിയഞ്ച് വയസായിരുന്നു. ബെംഗളൂരുവിൽ ഹൗസ് സർജൻസി ചെയ്യുകയാണ് രേഷ്മ.

Read Also: ജാതി പറയരുതെന്ന് ഗുരുദേവന്‍ പറഞ്ഞിട്ടില്ല, അങ്ങനെ ഗുരു പറഞ്ഞു എന്ന രീതിയില്‍ ചിലര്‍ വ്യാഖ്യാനിച്ചു: വെള്ളാപ്പള്ളി നടേശൻ

ഓണം അവധിക്ക് വീട്ടിലെത്തിയ സമയത്താണ് രേഷ്മ ആത്മഹത്യ ചെയ്തത്. എടക്കര സ്വദേശിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു ഡോ. രേഷ്മ. ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്ന ഇയാൾ അടുത്തിടെ പിൻമാറിയിരുന്നു. ഈ മനോവിഷമത്തിലാണ് രേഷ്മ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.

അമിതമായ ഗുളികകൾ കഴിച്ച് അവശ നിലയിലായ രേഷ്മയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. വിശദമായ അന്വേഷണം വേണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.

Read Also: ‘എങ്ങനെ കൊല്ലുമെന്ന് മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ’: താലിബാന്റെ കൈയ്യിൽ നിന്നും രക്ഷപെട്ട ദീദിലിന് പറയാനുള്ളത്

shortlink

Related Articles

Post Your Comments

Related Articles


Back to top button