ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചുമത്തി. മുഹ്റം ചടങ്ങിനിടെയായിരുന്നു സംഭവം. അറസ്റ്റിലായ 10 പേരില്‍ നാലു പേര്‍ക്കെതിരെയാണ് എന്‍എസ്എ ചുമത്തിയത്.
മുദ്രാവാക്യം വിളിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് നാട്ടുകാരും ചില സംഘടനകളും പ്രതിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് നടപടി. ‘താലിബാന് മനോഭാവം’ വെച്ചുപൊറുപ്പിക്കില്ലെന്ന് സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പ്രതികരിച്ചു.
അതേസമയം, പിടിയിലായവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയാറായിട്ടില്ല. മുദ്രാവാക്യം വിളിച്ച 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ പേരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ഉജ്ജയിന്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
Post Your Comments