Latest NewsNewsIndia

സെപ്റ്റംബര്‍ 15ന് അകം എല്ലാ തകരാറും പരിഹരിക്കണം: ഇന്‍ഫോസിസിന് അന്ത്യശാസനം നല്‍കി ധനമന്ത്രാലയം

സിഇഒ പ്രവീണ്‍ റാവു മേൽനോട്ടം വഹിക്കുന്ന പ്രോജെക്ടിൽ 750 പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്

ദില്ലി: ഇന്‍ഫോസിസിന് അന്ത്യശാസനം നല്‍കി ധനമന്ത്രാലയം. ആദായ നികുതി പോര്‍ട്ടലിലെ സാങ്കേതിക തകരാറുകൾ സെപ്റ്റംബര്‍ 15ന് അകം പരിഹരിക്കണമെന്നു ധനമന്ത്രാലയത്തില്‍ ഹാജരായ ഇന്‍ഫോസിസ് സിഇഒയോട് ധനമന്ത്രി ആവശ്യപ്പെട്ടു. തുടർച്ചയായ സാങ്കേതിക തകരാറില്‍ നി‍ർമല സീതാരാമന്‍ കടുത്ത അതൃപ്തി അറിയിച്ചു. സാങ്കേതിക പ്രശ്നം തുടരുന്ന സാഹചര്യത്തില്‍ സിഇഒയോട് നേരിട്ടെത്തി വിശദീകരിക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

read also: നാലു മാസത്തിലേറെ നീണ്ടു നിന്ന രാത്രികാലം അവസാനിച്ചു: അന്റാർട്ടിക്കയിൽ വീണ്ടും സൂര്യൻ ഉദിച്ചു

ഇ ഫയലിങ് പോര്‍ട്ടലിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സിഇഒ സലീല്‍ പരേഖ് വ്യക്തമാക്കി. ഇന്‍ഫോസിസ് സിഇഒ പ്രവീണ്‍ റാവു മേൽനോട്ടം വഹിക്കുന്ന പ്രോജെക്ടിൽ 750 പേര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു യോഗത്തിൽ സിഇഒ വിശദീകരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button