Latest NewsNewsIndia

ആദായ നികുതി പോർട്ടലിലെ തകരാറുകൾ പരിഹരിക്കണം: ഇൻഫോസിസ് കർശന നിർദ്ദേശം നൽകി കേന്ദ്രം

ന്യൂഡൽഹി: ആദായനികുതി പോർട്ടലിലെ തകരാറുകൾ പരിഹരിക്കണമെന്ന് ഇൻഫോസിസിന് കർശന നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. രണ്ടര മാസമായി തുടരുന്ന തകരാറുകൾ എത്രയും വേഗം പരിഹരിക്കണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. തകരാറുകൾ സെപ്തംബർ മാസം 15 നകം പരിഹരിക്കണമെന്നാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇൻഫോസിസ് സിഇഒ സലീൽ പരേഖിന് നിർദ്ദേശം നൽകി.

Read Also: ബോട്ടിൽ യാത്ര ചെയ്തതിന് കൂലി ആവശ്യപ്പെട്ടു: കൗമാരക്കാരനെ വെടിവെച്ചു കൊലപ്പെടുത്തി

സലീൽ പരേഖ് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സലീൽ പരേഖ് ധനമന്ത്രിയ്ക്ക് മുന്നിൽ നേരിട്ട് ഹാജരായി. ആദായ നികുതി വകുപ്പ് വെബ്‌പോർട്ടൽ പ്രവർത്തനമാരംഭിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും തകരാറുകൾ പരിഹരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സലീൽ പരേഖിനോട് ഹാജരാകണമെന്ന് നിർദ്ദേശം നൽകിയത്.

ഇൻഫോസിസിന് കർശന നിർദ്ദേശം. കേന്ദ്ര ധനമന്ത്രാലയമാണ് കർശന നിർദ്ദേശം നൽകിയത്. ആവശ്യപ്പെട്ടത്. ഇൻഫോസിസ് സിഇഒ പ്രവീൺ റാവു പ്രോജക്ടിന്റെ മേൽനോട്ടം വഹിക്കുന്നുണ്ടെന്നും 750 പേർ തകരാർ പരിഹരിക്കാനുളള പ്രൊജക്ടിൽ പ്രവർത്തിക്കുന്നുണ്ടെന്നും സലീൽ പരേഖ് കേന്ദ്രത്തിന് വിശദീകരണം നൽകി. പോർട്ടലിന്റെ ശരിയായ പ്രവർത്തനത്തിന് സാദ്ധ്യമാകും വിധം എല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ധനമന്ത്രാലയത്തെ അറിയിച്ചു.

Read Also: താരതമ്യം ചെയ്തത് ഭഗത് സിങ്ങിന്റെയും വാരിയംകുന്നന്റെയും മരണത്തിലെ സമാനത: മാപ്പുപറയേണ്ട ആവശ്യകത എന്തെന്ന് എംബി രാജേഷ്

പോർട്ടൽ പ്രവർത്തനമാരംഭിച്ചതിന് ശേഷം നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പലർക്കും പ്രശ്നങ്ങൾ നേരിട്ടിരുന്നു. നികുതിദായകരും ചാർട്ടേഡ് അക്കൗണ്ടന്റുകളും സെപ്റ്റംബർ 30-ന് മുമ്പായി ടാക്സ് റിട്ടേൺ സമർപ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. എന്നാൽ ഇതുവരെയും പോർട്ടൽ തകരാർ പരിഹരിക്കാത്തത് കാരണം പലരും സമയപരിധിക്ക് മുമ്പായി ടാക്സ് റിട്ടേൺ സമർപ്പിക്കാൻ പ്രയാസം അനുഭവിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തകരാർ പരിഹരിക്കണമെന്ന് കേന്ദ്രസർക്കാർ ഇൻഫോസിസിന് നിർദ്ദേശം നൽകിയത്.

ആദായനികുതി വകുപ്പിന്റെ www.incometax.gov.in എന്ന പോർട്ടൽ സേവനം ജൂൺ 7-നാണ് ആരംഭിച്ചത്. ഇൻഫോസിസാണ് പോർട്ടലിന്റെ സേവന ദാതാവ്. ലോഗിൻ ചെയ്യാനുള്ള പ്രയാസം, ആധാർ മൂല്യ നിർണ്ണയം ചെയ്യാനുള്ള പ്രയാസം, ഒ.ടി.പി ജനറേറ്റ് ചെയ്യാൻ കഴിയുന്നില്ല തുടങ്ങിയവയാണ് പോർട്ടലിന്റെ പ്രധാന തകരാറുകൾ.

Read Also: നാലു മാസത്തിലേറെ നീണ്ടു നിന്ന രാത്രികാലം അവസാനിച്ചു: അന്റാർട്ടിക്കയിൽ വീണ്ടും സൂര്യൻ ഉദിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button