Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNewsInternational

ഇസ്‌ലാം ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്നു: താലിബാനിസം ഇസ്‌ലാമികമല്ലെന്ന് മതപണ്ഡിതൻ

കോഴിക്കോട്: താലിബാനിസം ലോകത്തിനു തന്നെ ഭീഷണിയാകുമെന്ന് പ്രമുഖ മുസ്‌ലിം പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് മുഖ്യ ഇമാമുമായ ഡോ.ഹുസൈന്‍ മടവൂര്‍. താലിബാനിസം ഇസ്‌ലാമികമല്ലെന്നും ഇസ്‌ലാം ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമാണ് ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. താലിബാനെ ഉയർത്തിപ്പിടിച്ച് ലോക മുസ്‌ലിങ്ങളെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ രീതി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറയുന്നു.

‘ഇസ്‌ലാം ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ജാതിമത വ്യത്യാസമില്ലാതെ എല്ലാ മനുഷ്യര്‍ക്കും സമാധാനവും സുരക്ഷയും ഉറപ്പുവരുത്തണമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. താലിബാന്‍ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്നില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാം ഉത്തരവാദിയുമല്ല’, അദ്ദേഹം വ്യക്തമാക്കുന്നു.

Also Read:ഇ ബുൾജറ്റിന് പിറകെ കേരളം ‘കത്തിക്കാൻ’ രമേശ്‌ ചെന്നിത്തലയുടെ പിള്ളേർ: കലാപമുണ്ടാകുമെന്ന് വാട്സാപ്പ് സന്ദേശം

അതേസമയം, അഫ്‌ഗാനിലെ താലിബാൻ ക്രൂരതയിൽ പ്രതികരണവുമായി എ പി അബ്‌ദുള്ളക്കുട്ടിയും രംഗത്തെത്തി. ജമാഅത്തെ ഇസ്ളാമി ജൂനിയർ താലിബാനിസമാണ് നടപ്പിലാക്കുന്നതെന്നും അബ്‌ദുള്ളക്കുട്ടി ആരോപിച്ചു. താലിബാനിസം കേരളത്തിലും ആവർത്തിക്കുമെന്നും കേരളം താലിബാനിസത്തിന്റെ കേന്ദ്രമാവുകയാണെന്നും അദ്ദേഹം ആരോപിച്ചു.കേരളം മറ്റൊരു സിറിയയും അഫ്ഗാനിസ്ഥാനും ആയി മാറാതിരിക്കാൻ സമസ്തയുൾപ്പെടെയുള്ള ഇസ്ലാം മത നേതാക്കൾ പ്രതികരിക്കണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button