ഗുവാഹത്തി: താലിബാനെ അനുകൂലിച്ച 14 പേർ അസമിൽ അറസ്റ്റിലായി. ഭീകരസംഘടനയായ താലിബാനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടവരെയാണ് അസമില്‍ അറസ്റ്റ് ചെയ്തത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് അസമിൽ നിന്ന് പുറത്തു വരുന്നത്. 11 ജില്ലകളില്‍ നിന്നായി എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
താലിബാൻ തീവ്രവാദികളെ പിന്തുണയ്ക്കുന്ന ഇരുപതോളം സമൂഹമാധ്യമ പ്രൊഫൈലുകള്‍ ശ്രദ്ധയില്‍പ്പെട്ടതായും മുംബയ്, ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളിലുള്ള മൂന്ന് അസാം സ്വദേശികളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിലവിലെ അവസ്ഥകൾ നിരീക്ഷിക്കുകയാണെന്നും ദേശീയ സുരക്ഷയ്ക്കു ഭീഷണിയാകുന്ന രീതിയില്‍ താലിബാന്‍ അനുകൂല പ്രസ്താവനകള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ വയലറ്റ് ബറുവ അറിയിച്ചു.
അതേസമയം, അഫ്ഗാനിൽ താലിബാന്റെ ക്രൂരത തുടർന്നുകൊണ്ടിരിക്കുകയാണ്. നിരവധിയാളുകളാണ് ദിനം പ്രതി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്.
Post Your Comments