
അച്ചന്‍കോവില്‍: കാട്ടാനയുടെ പിടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് അച്ചന്‍കോവില്‍ സ്വദേശികളായ അലിയും ബാബയും. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം അച്ചന്‍കോവില്‍-ചെങ്കോട്ട പാതയിലെ പത്താം മൈലിന് സമീപമായിരുന്നു സംഭവം. മേക്കരയില്‍ നിന്നും ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇരുവരുടെയും ബൈക്ക് കാട്ടാന തകര്‍ക്കുകയായിരുന്നു.
Also Read:മരണക്കെണിയൊരുക്കുന്ന പ്രണയങ്ങൾ: യുവാവിന്റെ വീട്ടിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു
പത്താംമൈലില്‍ എത്തിയപ്പോള്‍ കാട്ടാന നടുറോഡില്‍ നില്‍ക്കുന്നത് കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓടിയെത്തിയ ആന ഇവരെ പിടികൂടാന്‍ ശ്രമിച്ചു. ആനയുടെ തുമ്പികൈയ്ക്കും കാലിനും ഇടയില്‍ നിന്ന് കഷ്ടിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്. എന്നാൽ ബൈക്ക് പൂർണ്ണമായും ആന തകര്‍ത്തു.
രക്ഷപ്പെട്ട അലിയും ബാബയും നാട്ടുകാരെ വിവരമറിയിച്ചു. ഈ പ്രദേശത്ത് കാട്ടാനകള്‍ പതിവായി എത്താറുണ്ടെന്നും അതുകൊണ്ടുതന്നെ വാഹന സഞ്ചാരം കുറവാണെന്നും നാട്ടുകാര്‍ പറഞ്ഞു. അതേസമയം, തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലും അത്ഭുതത്തിലുമാണ് ബൈക്ക് യാത്രക്കാർ.
Post Your Comments