കാബൂള്‍: താലിബാന്‍ രാജ്യത്തിന്റെ അധികാരം പിടിച്ചതോടെ അഫ്ഗാന്‍ ജനതയുടെ ദുരന്തവും തുടങ്ങി. 20 വര്‍ഷം പിന്നിലേയ്ക്കാണ് അഫ്ഗാന്‍ പോകുന്നത്. തങ്ങളുടെ കിരാത നിയമങ്ങള്‍ അനുസരിക്കാത്തവരെ താലിബാന്‍ ക്രൂരമായാണ് ശിക്ഷിക്കുന്നത്. ടിക്ടോക് ഹാസ്യാവതാരകനായ നാസര്‍ മുഹമ്മദിനെ വെടിവച്ചുകൊന്ന് മൃതദേഹം പൊതുസ്ഥലത്ത് കെട്ടിത്തൂക്കിയതിലൂടെ തങ്ങള്‍ പഴയതില്‍ നിന്ന് അശേഷം മാറിയിട്ടില്ലെന്ന് താലിബാന്‍ വ്യക്തമാക്കുന്നു. പക്ഷേ മനുഷ്യാവകാശങ്ങള്‍ക്ക് വിലകല്‍പ്പിക്കുമെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടുത്തില്ലെന്നും താലിബാന്‍ പറയുന്നു. എന്നാല്‍ ബുര്‍ഖ ധരിക്കാത്ത സ്ത്രീകളെ വെടിവച്ചുകൊല്ലുന്നതുള്‍പ്പടെയുള്ള കൊടും ക്രൂരതകളുടെ വാര്‍ത്തകളാണ് രാജ്യത്തുനിന്നും പുറത്തുവരുന്നത്.
താലിബാന്‍ ഭരണം പിടിക്കും മുമ്പ് അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള ഓള്‍-ഗേള്‍സ് ബോര്‍ഡിംഗ് സ്‌കൂളിന്റെ സ്ഥാപക ശബാന ബാസിജ്-റാസിഖ് സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടികളുടെ രേഖകള്‍ തീയിട്ട് നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കുട്ടികളെയും അവരുടെ കുടുംബത്തെയും സംരക്ഷിക്കുന്നതിനാണ് താനിങ്ങനെ ചെയ്‌തെന്നാണ് ശബാന പറയുന്നത്.
പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടി എന്നത് താലിബാനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ തെറ്റുകളില്‍ ഒന്നാണ്. സ്‌കൂളില്‍ പഠിച്ച കുട്ടികളെയും അവരുടെ രക്ഷിതാക്കളുടെയും ജീവന്‍ രക്ഷിക്കാനാണ് ശബാന രേഖകള്‍ കത്തിച്ചുകളഞ്ഞത്. ഏതുനിമിഷവും രേഖകള്‍ പിടിച്ചെടുക്കാന്‍ താലിബാന്‍ എത്തുമെന്ന ഭീതിയും അവര്‍ക്കുണ്ടായിരുന്നു. താലിബാന്റെ ക്രൂരതകള്‍ കൂടുതല്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
Post Your Comments