തിരുവനന്തപുരം: അടുക്കളയാണ് സ്ത്രീകളുടെ ഇടം എന്ന് പറയുന്നവരോട് മറുപടി പറഞ്ഞ് മന്ത്രി ബിന്ദു. നീയൊരു പെണ്‍കുട്ടിയാണെന്നും അടുത്ത ദിവസം മറ്റൊരു വീട്ടില്‍ പോകേണ്ടതാണെന്നും അതിനാല്‍ തന്നെ പെണ്‍കുട്ടികള്‍ പാചകം പഠിക്കണമെന്നുമുള്ള നാട്ടിന്‍ പുറങ്ങളിലെ പ്രയേഗങ്ങള്‍ ഒഴിവക്കണമെന്നും മന്ത്രി പറഞ്ഞു.
‘ഇത്തരത്തിലുള്ള ചിന്താഗതികള്‍ മാറാനാണ് തങ്ങളെപ്പോലുള്ള സ്ത്രീകള്‍ രാപ്പകലില്ലാതെ പ്രയത്‌നിക്കുന്നത്. ഇത്തരത്തിലുള്ള ചിന്താഗതിയും പ്രവര്‍ത്തികളും തീര്‍ക്കാനാണ് ജീവിതകാലം മുഴുവന്‍ ഞങ്ങള്‍ കഷ്ടപ്പെടുന്നത്. അടുക്കളയെന്ന നാല് ചുവരിനുള്ളില്‍ ഒതുങ്ങിത്തീരേണ്ടതല്ല പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ജീവിതം’- മന്ത്രി വ്യക്തമാക്കി.
Read Also: കോവിഡ് പിടിപെട്ടെന്ന ഭീതിയിൽ യുവ ദമ്പതികൾ ആത്മഹത്യ ചെയ്തു: ഒടുവിൽ കോവിഡ് ഫലം നെഗറ്റീവ്
‘ജീവിതത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഒരു ധര്‍മം, ആണ്‍കുട്ടികള്‍ക്ക് ഒരു ധര്‍മം എന്നൊന്നുമില്ല. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുപോലെ പഠിച്ചിരിക്കേണ്ട ഒന്നാണ് പാചകം. അത് ഒരിക്കലും സ്ത്രീകളിലും പെണ്‍കുട്ടികളിലും മാത്രം ഒതുങ്ങിനില്‍ക്കേണ്ട ഒന്നല്ല എന്ന രീതിയിലാണ് ഇന്നത്തെ തലമുറയെ പഠിപ്പിക്കേണ്ടത്. അടുക്കളയില്‍ മാത്രമായി പെണ്‍കുട്ടികളെ ചങ്ങലയില്‍ ഇടരുത് എന്നാണ് എന്റെ അഭിപ്രായം. പാചകം പഠിക്കണം, പക്ഷേ അത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെയാണ് പഠിക്കേണ്ടത്. അടുക്കളയ്ക്കപ്പുറത്തേക്ക് പെണ്‍കുട്ടികള്‍ക്ക് ഒരു വിശാലമായ ലോകമുണ്ട്’- മന്ത്രി പറഞ്ഞു.
Post Your Comments