Latest NewsIndiaNewsInternational

ഇന്ത്യൻ ഗവണ്മെന്റിന് നന്ദി, ഇന്ത്യയിലെ സഹോദരങ്ങള്‍ ഞങ്ങളെ രക്ഷിച്ചു, കരഞ്ഞുകൊണ്ട് അഫ്ഗാന്‍ യുവതി

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് തങ്ങളെ രക്ഷിച്ച ഇന്ത്യൻ ഗവണ്മെന്റിന് നന്ദി പറഞ്ഞ് അഫ്ഗാന്‍ യുവതി. ഇന്ത്യയിലെ സഹോദരങ്ങള്‍ ഞങ്ങളെ രക്ഷിച്ചുവെന്ന് കരഞ്ഞുകൊണ്ടാണ് യുവതി മാധ്യമങ്ങളോട് പറഞ്ഞത്. മകള്‍ക്കും രണ്ട് പേരക്കുട്ടികള്‍ക്കും ഒപ്പമാണ് അവര്‍ ഇന്ത്യയിലെത്തിയത്. ഇന്ന് രാവിലെ വ്യോമസേനയുടെ ഗ്ലോബ്മാസ്റ്റര്‍ വിമാനത്തില്‍ എത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടതാണ് യുവതിയും കുടുംബവും.

Also Read:‘ഞങ്ങളുടെ ഭഗത് സിംഗ് ജിഹാദിയല്ല’ സ്പീക്കർ എംബി രാജേഷിനെതിരെ ട്വിറ്ററിലും പ്രതിഷേധം, ട്രെൻഡിംഗ്

‘അഫ്ഗാനിസ്ഥാനില്‍ സ്ഥിതി ഏറെ സങ്കീര്‍ണമായി വരികയാണ്. മകള്‍ക്കും പേരക്കുട്ടികള്‍ക്കും ഒപ്പമാണ് ഞാന്‍ ഇവിടെ എത്തിയത്. ഇന്ത്യയിലെ സഹോദരങ്ങളാണ് ഞങ്ങളുടെ രക്ഷക്ക് എത്തിയത്. താലിബാന്‍ സംഘം ഞങ്ങളുടെ വീട് തീവെച്ച്‌ നശിപ്പിച്ചിരിക്കുകയാണ്. ഞങ്ങളെ സഹായിച്ചതിന് ഇന്ത്യ ഗവണ്‍മെന്റിനോട് നന്ദി പറയുന്നു’വെന്ന് യുവതി എ എന്‍ ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

അതേസമയം, അഫ്ഗാനിൽ നിന്ന് മലയാളികളെ തിരിച്ചെത്തിച്ച വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫീസിനും നന്ദി പറഞ്ഞുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിട്ടുണ്ട്. ആളുകളെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ കേന്ദ്രം ഇടപെടുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളിധരന്‍ പറഞ്ഞതിന് പിറകെയായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്‌ പുറത്തു വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button