Latest NewsInternational

‘ഞങ്ങളെ കൂടി കൊണ്ടുപോകൂ’ കാബൂളിലെ ഷിയാ മുസ്ളീം വിഭാഗത്തില്‍ പെട്ട സഹോദരിമാര്‍ ദയകാത്ത് വിമാനത്താവളത്തില്‍

താലിബാന്‍ ഭീകരര്‍ അവരുടെ വീടു തീയിട്ടു നശിപ്പിച്ചപ്പോള്‍ ജീവനുംകൊണ്ട് ഓടിയെത്തിയതാണ് ഷിയാ വിശ്വാസികളായ ഹസാര വിഭാഗത്തില്‍ പെടുന്ന ഇവര്‍.

കാബൂള്‍: അമുസ്ലീങ്ങള്‍ക്ക് മാത്രമല്ല, ഷിയ വിഭാഗത്തില്‍ ഉള്‍പ്പെട്ട മുസ്ലീങ്ങള്‍ക്കും താലിബാന്റെ കീഴില്‍ ജീവനോടെ കഴിയാനാവില്ലെന്നാണ് കാബൂള്‍ വിമാനത്താവളത്തിലെത്തിയ അഞ്ചു സഹോദരിമാര്‍ പറയുന്നത്. താലിബാന്‍ ഭീകരര്‍ അവരുടെ വീടു തീയിട്ടു നശിപ്പിച്ചപ്പോള്‍ ജീവനുംകൊണ്ട് ഓടിയെത്തിയതാണ് ഷിയാ വിശ്വാസികളായ ഹസാര വിഭാഗത്തില്‍ പെടുന്ന ഇവര്‍. മദ്ധ്യ അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് പര്‍വതനിരകളിലെ ഹസാരാജാഠിലുള്ള ഒരു വംശീയ ന്യുനപക്ഷമാണ് ഹസാരകള്‍.

നല്ല സുന്ദരികളായ ഹസാരെ പെണ്‍കുട്ടികള്‍ ഇതിനു മുന്‍പും പല വിഭാഗങ്ങളുടെയും അക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. താലിബാനും അക്കാര്യത്തില്‍ വ്യത്യസ്തമായിരുന്നില്ല. തങ്ങള്‍ക്ക് ഇവിടെ സുരക്ഷിതരായി കഴിയാനാവില്ലെന്നും അതിനാല്‍ അമേരിക്കയിലെക്ക് പോകാന്‍ ആഗ്രഹിക്കുന്നു എന്നുമാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ അയന ഷേഖ് എന്ന 19 കാരി പറഞ്ഞത്. തന്റൊപ്പം തന്റെ നാല് സഹോദരിമാരും ഒരു സഹോദരനും ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇവരിലാര്‍ക്കും പാസ്സ്പോര്‍ട്ട് ഇല്ല. കഴിഞ്ഞയാഴ്‌ച്ചവരെ തങ്ങള്‍ തങ്ങളുടെ വീട്ടില്‍ സന്തോഷത്തോടെ കഴിഞ്ഞവരായിരുന്നു എന്ന് ഇവർ പറയുന്നു. താലിബാന്‍ ഭീകരര്‍ എത്തി വീടിന് തീവെയ്ക്കുകയായിരുന്നു. അതോടെ തങ്ങളുടെ ജീവനെങ്കിലും രക്ഷിക്കാന്‍ ഉടന്‍ നാടുവിടാന്‍ മാതാപിതാക്കള്‍ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. കീഴടക്കിയ ഗ്രാമങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും താലിബാന്‍ ഭീകരര്‍ പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുവാന്‍ തട്ടിക്കൊണ്ടു പോകുന്നതായും റിപോർട്ടുകൾ ഉണ്ട്.

താലിബാന്‍ ഭീകരര്‍ എത്തി വീടിന് തീവെയ്ക്കുകയായിരുന്നു. അതോടെ തങ്ങളുടെ ജീവനെങ്കിലും രക്ഷിക്കാന്‍ ഉടന്‍ നാടുവിടാന്‍ മാതാപിതാക്കള്‍ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. കീഴടക്കിയ ഗ്രാമങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും താലിബാന്‍ ഭീകരര്‍ പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുവാന്‍ തട്ടിക്കൊണ്ടു പോകുന്നതായ റിപ്പോര്‍ട്ടുകള്‍ വരുന്നുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button