Latest NewsKeralaNattuvarthaYouthNewsMenWomenFashionLife Style

മഴക്കാലത്ത് ശരീരവേദന ഉണ്ടാകാറുണ്ടോ? എങ്കിൽ കാരണം ഇതാണ്

മഴക്കാലത്ത് പലർക്കും ശരീരവേദനകൾ തുടർച്ചയായി ഉണ്ടാകാറുണ്ട്. അസ്ഥികളിലായിരിക്കും ഈ വേദന കൂടുതലായി അനുഭവപ്പെടുക. ബാരോമെട്രിക് മര്‍ദ്ദം, താപനില, ഈര്‍പ്പം, മഴ എന്നിവ സന്ധികളെ ബാധിക്കും. മഴയുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയില്‍ സന്ധികളില്‍ കൂടുതല്‍ വേദനയുണ്ടാക്കുന്നതിന്റെ കൃത്യമായ കാരണം അറിയാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്.

Also Read:രക്ഷാബന്ധൻ: മരങ്ങൾക്ക് രാഖി അണിയിച്ച് ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ

ഇഞ്ചിയും തേനും ചേർത്ത വെള്ളം കുടിക്കുന്നത് വേദനയും വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നു. ഇഞ്ചി പൊടിച്ച്‌ മൂന്ന് കപ്പ് വെള്ളത്തില്‍ തിളപ്പിച്ച്‌ രണ്ട് കപ്പ് ആയി കുറയുന്നതുവരെ ഇളക്കുക. ശേഷം ഒരു സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇത് ദിവസത്തില്‍ രണ്ടുതവണ ചൂടോടെ കുടിക്കുക. ചൂടുള്ള കംപ്രസ്സുകളും ഈ സീസണില്‍ ആശ്വാസം നല്‍കുന്നു. കൂടാതെ, നിങ്ങളുടെ എല്ലുകളിലും പേശികളിലും വേദനയുണ്ടെങ്കില്‍, കുറച്ച്‌ ഉപ്പ് കഴിക്കാന്‍ ശ്രമിക്കുക. വേദന കൂടുതലാണെങ്കില്‍ ഉടന്‍ തന്നെ വിറ്റാമിന്‍ ഡി പരിശോധിക്കുക. അതേസമയം, എയര്‍കണ്ടീഷണറില്‍ ഉറങ്ങുന്നത് ഒഴിവാക്കുക. തൈര്, മധുരപലഹാരങ്ങള്‍, അരി, അച്ചാര്‍, തക്കാളി, കെച്ചപ്പ്, വഴുതന, പുളിച്ച പാനീയങ്ങള്‍, ഭക്ഷണം എന്നിവ ഒഴിവാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button