Latest NewsIndiaNews

പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികളിൽ സർക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിൽ താഴെയാകാം: വിജ്ഞാപനം പുറത്തിറക്കി സർക്കാർ

ന്യൂഡൽഹി: ഇനി മുതൽ പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനികളിൽ സർക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിൽ താഴെയാകാം. ഇതിന്റെ ഭാഗമായിട്ടുളള നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കി. ജനറൽ ഇൻഷുറൻസ് ബിസിനസ് (നാഷണലൈസേഷൻ) നിയമത്തിലെ 10 ബി വകുപ്പ് ഒഴിവാക്കിയതാണ് ഭേദഗതിയിലെ പ്രധാന മാറ്റം.

Read Also: നഷ്ടപ്പെട്ടവർക്ക് വായ്ക്കരി ഇടാന്‍ കൂടി എത്താൻ പറ്റാത്ത എന്നെ പോലുള്ളവരുടേത് കൂടിയാണ് ഓണം ; അഭയ ഹിരണ്‍മയി

നിയമ ഭേദഗതി സ്വകാര്യവൽക്കരണത്തിനല്ലെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. ജനറൽ ഇൻഷുറൻസ് രംഗത്ത് സ്വകാര്യ കമ്പനികൾ വിപണിയിൽ കൂടുതൽ ധനസമാഹരണം നടത്തുകയും പുതിയ ഇൻഷുറൻസ് പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, പൊതുമേഖല കമ്പനികൾക്ക് വിഭവശേഷി കുറവായതിനാൽ പിന്നോക്കം പോകുന്ന പ്രവണത ഉളളതായും അതിൽ മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടിയെന്നുമാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനിയുടെ സ്വകാര്യവൽക്കരണ നടപടികളുടെ ഭാഗമായാണ് നിയമ ഭേദഗതിയെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റ് അവതരണത്തിലാണ് ഒരു പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനിയെ സ്വകാര്യവൽക്കരിക്കുമെന്ന പ്രഖ്യാപനം ധനമന്ത്രി നടത്തിയത്.

Read Also: ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്, അഫ്‌ഗാനിസ്ഥാനില്‍ സംഭവിക്കുന്നത് ജമ്മുവിലും ഉണ്ടാകും: മുന്നറിയിപ്പുമായി മെഹബൂബ മുഫ്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button