Latest NewsKeralaNews

ഡിസിസി പുനഃസംഘടന : കെപിസിസി പട്ടിക പുറത്തുവിട്ടത് കെ സുധാകരന്റെ സഹോദരി പുത്രന്‍

കെ എസ് ബ്രിഗേഡെന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് പട്ടിക ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് പ്രത്യക്ഷപ്പെട്ടത്

തിരുവനന്തപുരം : കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം സജീവമായി നിലനിൽക്കുകയാണ്. ഡിസിസി പുനഃസംഘടന സംബന്ധിച്ച വിവാദങ്ങൾ നിൽക്കുമ്പോൾ തന്നെ കെ സുധാകരന്റെ സഹോദരി പുത്രന്‍ പുതിയ വിവാദത്തിൽ. ഡിസിസി പുനഃസംഘടനയുടെ കെപിസിസി പട്ടിക പുറത്തുവിട്ടത് കെ സുധാകരന്റെ സഹോദരി പുത്രനായ അജിത്ത്. സുധാകരനുമായി അടുത്ത ബന്ധമുള്ള നേതാക്കള്‍ അംഗങ്ങളായ കെ എസ് ബ്രിഗേഡെന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് പട്ടിക ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് പ്രത്യക്ഷപ്പെട്ടത്. ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത് കൈരളി ന്യൂസ് ആണ്.

read also: മൂത്രനാളി അടഞ്ഞത് കൊണ്ട് സേഫ്റ്റി പിൻ ഉപയോഗിച്ചാണ് പ്രാഥമിക കൃത്യം നിർവഹിക്കുന്നത്: നന്ദന

പുറത്തുവന്ന പട്ടിക പ്രകാരം കൊല്ലം ജില്ലയിൽ തീരുമാനം ആയിട്ടില്ല. മറ്റു ജില്ലകളിലെ വിവരങ്ങൾ ഇങ്ങനെ.. തിരുവനന്തപുരം: ജി.എസ്.ബാബു, ആലപ്പുഴ: ബാബുപ്രസാദ്, കോട്ടയം: സുരേഷ്, ഇടുക്കി: സിപി മാത്യു, വയനാട്: കെ.കെ എബ്രഹാം, കാസര്‍കോട്: ഖാദര്‍ മങ്ങാട്, തൃശൂര്‍: ജോസ്, പത്തനംതിട്ട: സതീഷ്, മലപ്പുറം: വി.എസ്. ജോയ്, കോഴിക്കോട്: പ്രവീണ്‍ കുമാര്‍, എറണാകുളം: ഷിയാസ്, കണ്ണൂര്‍: മാര്‍ട്ടിന്‍ ജോര്‍ജ്, പാലക്കാട്: തങ്കപ്പന്‍. ഇതാണ് ഡിസിസി പ്രസിഡന്റ് ഫൈനല്‍ ലിസ്റ്റ് എന്ന പേരില്‍ ഗ്രൂപ്പില്‍ വന്നത്.

ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പട്ടിക എഐസിസിയുടെ പരിഗണനയിലാണെന്നാണ് സുധാകരന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button