Latest NewsNewsInternational

അമേരിക്കയിൽ ഹെന്റി ചുഴൽക്കാറ്റ്: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വാഷിംങ്ടൺ: അമേരിക്കയുടെ വടക്കുകിഴക്കൻ മേഖലയിൽ വീശിയടിക്കുന്ന ഹെന്റി കൊടുങ്കാറ്റ് വൻ നാശനഷ്ടമുണ്ടാക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ന്യൂയോർക് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Read Also: താലിബാനിൽ ചേരാനായി ബംഗ്ലാദേശിൽ നിന്നും ഇന്ത്യ വഴി അഫ്ഗാനിലേക്ക് നുഴഞ്ഞു കയറ്റത്തിന് സാധ്യത: സുരക്ഷ ശക്തമാക്കി ബിഎസ്എഫ്

ഹെന്റി കൊടുങ്കാറ്റ് തലസ്ഥാന നഗരത്തിൽ നാശമുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ദക്ഷിണ ന്യൂജഴ്‌സിയിൽനിന്ന് ശനിയാഴ്ച വൈകീട്ടോടെ ന്യൂയോർക്കിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലെത്തിയ കൊടുങ്കാറ്റ് ന്യൂയോർക് നഗരത്തിലേക്ക് നീങ്ങുകയാണെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം. കണക്ടികട്ടിലും അടിയന്തരാവസ്ഥാ പ്രഖ്യാപിച്ചു.

നഗരത്തിൽ മണിക്കൂറുകളോളം കനത്ത മഴക്ക് സാധ്യതയുണ്ടന്നും കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചിലസ്ഥലങ്ങളിൽ പ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജാഗ്രത നടപടികൾ അധികൃതർ ശക്തമാക്കിയിരിക്കുകയാണ്. യാത്ര നിയന്ത്രണങ്ങളും ഭരണകൂടം ഏർപ്പെടുത്തി.

Read Also: അഭയാർത്ഥികളുടെ മറവിൽ വരുന്നത് അഫ്ഗാൻ സായുധസംഘങ്ങൾ: തങ്ങൾക്കു വേണ്ടെന്ന് വ്യക്തമാക്കി റഷ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button