Latest NewsKerala

‘ഈ തണലാണ് കരുത്ത്’: ഡിവൈഎഫ്‌ഐയുടെ പിന്തുണാകുറിപ്പ് പങ്കുവെച്ച് ചിന്താ ജെറോം

ഡിവൈഎഫ്ഐക്കും ഇടതുപക്ഷത്തിനും എതിരായ സൈബർ ആക്രമണം എന്നതിലുപരി ഈ നടക്കുന്ന പ്രചാരണങ്ങളിൽ കടുത്ത സ്ത്രീവിരുദ്ധതയും പ്രതിഫലിക്കുന്നു.

എറണാകുളം: ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് സ്വന്തമാക്കിയതിന് പിന്നാലെ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സൈബര്‍ ആക്രമണം ശക്തമായതോടെ ചിന്തയ്ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐ രംഗത്തുവന്നു. ഈ കുറിപ്പ് പങ്കുവെച്ചു ചിന്താ ജെറോം ഡിവൈഎഫ്‌ഐയെ അഭിനന്ദിച്ചു. ഈ തണലാണ് എന്റെ കരുത്തെന്ന് അവർ പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

ഈ തണലാണ് കരുത്ത്…

ഡിവൈഎഫ്‌ഐയുടെ കുറിപ്പ്:

ചിന്താ ജെറോമിനെതിരായ സൈബർ ആക്രമണം അപലപനീയം:ഡിവൈഎഫ്ഐ
ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സണുമായ ചിന്താ ജെറോമിനു എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ കോൺഗ്രസ്സ്,ബിജെപി,ലീഗ് പ്രവർത്തകരുടെ സ്ത്രീ വിരുദ്ധ മനോഭാവത്തിന്റെ തെളിവാണ്.

കേരളാ സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ചിന്താ ജെറോമിനെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ ഉയർത്തി ആക്രമിക്കാൻ ശ്രമം നടക്കുകയാണ്. ഇത്ആസൂത്രിതമാണ്.
ഡിവൈഎഫ്ഐക്കും ഇടതുപക്ഷത്തിനും എതിരായ സൈബർ ആക്രമണം എന്നതിലുപരി ഈ നടക്കുന്ന പ്രചാരണങ്ങളിൽ കടുത്ത സ്ത്രീവിരുദ്ധതയും പ്രതിഫലിക്കുന്നു.

ഗവേഷണ സമയത്തു യുവജനകമ്മീഷൻ അധ്യക്ഷ പദവി വഹിച്ചിരുന്നതിനാൽ ജെആർഎഫ് ആനുകൂല്യങ്ങൾ ഒന്നും കൈപ്പറ്റിയിരുന്നില്ല.പാർട്ട് ടൈം ആക്കിമാറ്റുകയും ചെയ്തിരുന്നു.തികച്ചും നിയമപരമായി തന്നെയാണ് ഗവേഷണം അവർ പൂർത്തിയാക്കിയത്.യുജിസിയുടെ ദേശീയ യോഗ്യതാ പരീക്ഷയിലൂടെ ജെആർഎഫ് കരസ്ഥമാക്കി ഇംഗ്ലീഷിൽ ഗവേഷണം പൂർത്തിയാക്കിയത് തികച്ചും അഭിനന്ദനാർഹമായ കാര്യമാണ്.

എന്നാൽ അഭിനന്ദിക്കുന്നതിന് പകരം ആക്രമിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ വിരോധത്തിന്റെയും സ്ത്രീവിരുദ്ധയുടെയും ഭാഗമായാണ്.
ഇത് അംഗീകരിക്കാനാകില്ല. കൽപ്പിത കഥകളുണ്ടാക്കി ചിന്താ ജെറോമിനെതിരെ മുൻപും സൈബർ അക്രമങ്ങൾ നടത്തിയിട്ടുണ്ട്.ഇത് പ്രതിഷേധാർഹമാണ്. സമീപ കാലത്തു ചില കേന്ദ്രങ്ങൾ നടത്തിയ വ്യാജ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികളുമായി ഡിവൈഎഫ്ഐ മുന്നോട്ട് പോകുകയാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button