Latest NewsNewsIndia

വിവാദ വിഷയങ്ങളെ കുറിച്ച് സംസാരിക്കാതിരിക്കാൻ ഉപദേശകർക്ക് നിർദ്ദേശം നൽകണം: സിദ്ദുവിന് താക്കീത് നൽകി അമരീന്ദർ സിംഗ്

ചണ്ഡീഗഡ്: പിസിസി അധ്യക്ഷൻ നവ്ജോത് സിംഗ് സിദ്ദുവിന് താക്കീത് നൽകി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. വിവാദ വിഷയങ്ങളെ കുറിച്ച് സംസാരിക്കാതിരിക്കാൻ സിദ്ദു തന്റെ ഉപദേശകരോട് നിർദേശിക്കണമെന്ന് അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു. കശ്മീരിനെക്കുറിച്ച് സിദ്ദുവിന്റെ ഉപദേശകൻ മൽവീന്ദർ മാലി കഴിഞ്ഞ ദിവസം വിവാദ പരാമർശം നടത്തിയിരുന്നു. പിന്നാലെയാണ് അമരീന്ദർ പ്രതികരണവുമായി രംഗത്തെത്തിയത്. ഇന്ത്യയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: അമേരിക്കയിൽ ഹെന്റി ചുഴൽക്കാറ്റ്: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മാലിക്ക് പുറമേ സിദ്ദുവിന്റെ മറ്റൊരു ഉപദേശകനായ പ്യാരേ ലാൽ ഗാർഗിനെയും അദ്ദേഹം വിമർശിച്ചു. ദേശീയതയുമായി ബന്ധപ്പെട്ട വിഷയത്തിൽ അറിവില്ലാത്ത കാര്യങ്ങൾ പറയാതിരിക്കാൻ സിദ്ദു തന്റെ ഉപദേശകരോട് ആവശ്യപ്പെടണമെന്നായിരുന്നു അമരീന്ദർ വ്യക്തമാക്കിയത്. മാലി പറഞ്ഞത് പാകിസ്താൻ പറയുന്ന കാര്യങ്ങളാണെന്നും ഇത് ദേശവിരുദ്ധമായ പ്രസ്താവനയാണെന്നും അമരീന്ദർ സിംഗ് ആരോപിച്ചു. ‘പാകിസ്താന്റെ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് എല്ലാ പഞ്ചാബികൾക്കും ഇന്ത്യക്കാർക്കും അറിയാം. പാക് പിന്തുണയുള്ള സംഘടകൾ ദിവസവും നമ്മുടെ സൈനികരെ ആക്രമിക്കുന്നു. പഞ്ചാബിലേക്ക് മയക്കുമരുന്ന് കയറ്റിവിടുന്നുവെന്നും ഇത്തരം പ്രവർത്തികൾക്കെതിരെയുള്ള പ്രതിരോധം തുടരുമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: അമേരിക്ക 37 കോടി തലയ്ക്ക് വിലയിട്ട ഭീകരൻ കാബൂളിൽ, പരസ്യമായി നേതൃത്വം നല്‍കി ഒളിവിലായിരുന്ന ഖലീല്‍ ഹഖാനി

shortlink

Related Articles

Post Your Comments

Related Articles


Back to top button