Latest NewsIndiaNewsInternational

അഭയാർത്ഥികളുടെ മറവിൽ വരുന്നത് അഫ്ഗാൻ സായുധസംഘങ്ങൾ: തങ്ങൾക്കു വേണ്ടെന്ന് വ്യക്തമാക്കി റഷ്യ

താലിബാനുമായി നയതന്ത്രപരമായി സഹകരിക്കാനുള്ള നീക്കത്തിനിടെയാണ് റഷ്യയുടെ പ്രതികരണം

മോസ്കോ: അഫ്ഗാനിൽ താലിബാൻ ഭീകരർ ആധിപത്യം സ്ഥാപിച്ചതിന് പിന്നാലെ അഭയാർത്ഥികളെ മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് അയക്കാനുള്ള അമേരിക്കയുടെയും, നാറ്റോയുടെയും നീക്കത്തിനെതിരെ ശക്തമായ വിമർശനവുമായി റഷ്യ. അഭയാർത്ഥികളുടെ മറവിൽ വരുന്ന അഫ്ഗാൻ സായുധസംഘങ്ങളെ തങ്ങൾക്ക് വേണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ വ്യക്തമാക്കി. താലിബാനുമായി നയതന്ത്രപരമായി സഹകരിക്കാനുള്ള നീക്കത്തിനിടെയാണ് റഷ്യയുടെ പ്രതികരണം.

അയൽരാജ്യങ്ങളായ മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് അഫ്ഗാൻ അഭയാർത്ഥികളെ അയക്കാനുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെ തീരുമാനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു വ്‌ളാദ്മിർ പുടിൻ. അഫ്ഗാനിൽ നിന്നും അഭയാർത്ഥികളായെത്തുന്ന തീവ്രവാദികളെ തങ്ങൾക്ക് വേണ്ടെന്ന് പുടിൻ വ്യക്ത്യമാക്കിയതായി വാർത്താ ഏജൻസിയായ റിയ നൊവോസ്റ്റി റിപ്പോർട്ട് ചെയ്തു.

പെണ്‍കുട്ടികളെ ഭീകരരിൽ നിന്ന് രക്ഷിക്കാന്‍ സ്‌കൂള്‍ രേഖകള്‍ തീയിട്ടു നശിപ്പിച്ച് അധ്യാപിക

അതേസമയം, അഫ്ഗാൻ അഭയാർത്ഥി പ്രശ്‌നം തങ്ങളുടെ പ്രഥമ പരിഗണനയിൽ തന്നെയുണ്ടെന്നും ഏഷ്യയിൽ അഫ്ഗാൻ കുടിയേറ്റക്കാർക്ക് വിസരഹിത അഭയം നൽകാനുള്ള നീക്കം അന്യായമാണെന്നും പുടിൻ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button