കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ തീവ്രവാദികളെ ഭയന്ന് ജനങ്ങള്‍ രാജ്യം വിടുകയാണ്. ഇതോടെ പല രാജ്യങ്ങളും അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. അതേസമയം രാജ്യം വിടുന്നത് തടയാന്‍ താലിബാന്‍ തീവ്രവാദികള്‍ ശ്രമം നടത്തുന്നുണ്ട്. 168 പേരാണ് അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലെത്തിയത്. ഇതില്‍ 107 ഇന്ത്യക്കാരും ബാക്കി 61 പേര്‍ അഫ്ഗാന്‍ പൗരന്മാരുമാണ്. രണ്ട് അഫ്ഗാന്‍ സെനറ്റര്‍മാരും ഇക്കൂട്ടത്തിലുണ്ട്. അനാര്‍ക്കലി ഹോനാര്‍യാര്‍, നരേന്ദര്‍ സിംഗ് ഖല്‍സ എന്നിവരാണ് ഇന്ത്യയിലെത്തിയ സെനറ്റര്‍മാര്‍. ഇവരുടെ കുടുംബവും ഒപ്പമുണ്ട്.
Read Also : താലിബാന്‍ രാജ്യത്തിന്റെ അധികാരം പിടിച്ചതോടെ അഫ്ഗാന്‍ പോകുന്നത് 20 വര്‍ഷം പിന്നിലേയ്ക്ക്
അതേസമയം, ഇന്ത്യയെ കൂടാതെ 10 രാജ്യങ്ങള്‍ അഫ്ഗാനികളെ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ പാകിസ്താനും ഇറാനുമാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ബഹുഭൂരിപക്ഷം അഭയാര്‍ത്ഥികളെയും സ്വീകരിക്കുന്നത്. 2.6 മില്യണ്‍ അഭയാര്‍ത്ഥികളാണ് നിയമപരമായി രജിസ്റ്റര്‍ ചെയ്ത് കുടിയേറുന്നത്. അമേരിക്കയില്‍ ഇതുവരെ 1200 അഫ്ഗാനികളെയാണ് കൊണ്ടുപോയിരിക്കുന്നത്.
യുഎസിന്റെ രക്ഷാദൗത്യത്തിന്റെ നേതൃത്വത്തില്‍ 3500 അഫ്ഗാനികള്‍ അഭയാര്‍ത്ഥികളായി രാജ്യം വിടുമെന്നാണ് റിപ്പോര്‍ട്ട്. യുഎസിലെത്തുന്ന അഫ്ഗാന്‍ പൗരന്മാരെ വെര്‍ജീനിയയിലെ സൈനിക ബേസിലേയ്ക്കാണ് മാറ്റുന്നത്. ഇവരുടെ കുടിയേറ്റം സംബന്ധിച്ച് രേഖകളെല്ലാം ഇവിടെയാണ് തയ്യാറാക്കുക. ചില പൗരന്മാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും കുടിയേറ്റത്തിന് അനുമതി നല്‍കുമെന്ന് യുഎസ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. പതിനായിരത്തോളം അഫ്ഗാന്‍ പൗരന്മാരെ വരെ കുടിയേറ്റക്കാരായി യുഎസ് സ്വീകരിക്കും.
കാനഡ, ബ്രിട്ടന്‍, ഇന്ത്യ, പാകിസ്താന്‍, ഇറാന്‍, ഉസ്ബെക്കിസ്ഥാന്‍, നോര്‍ത്ത് മാസിഡോണിയ, ഉഗാണ്ട, അല്‍ബേനിയ ആന്‍ഡ് കൊസോവോ, തുര്‍ക്കി എന്നിവരാണ് അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയിരിക്കുന്നത്.
Post Your Comments