Latest NewsNewsIndia

പ്രകൃതിയുടെ ചൈതന്യവും സമൃദ്ധിയും ആഘോഷിക്കാനുള്ള അവസരമാണിത്; ഓണാശംസകൾ നേർന്ന് ഉപരാഷ്ട്രപതി

ന്യൂഡൽഹി: ജനങ്ങൾക്ക് ഓണാശംസകൾ നേർന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. പ്രകൃതിയുടെ ചൈതന്യവും സമൃദ്ധിയും ആഘോഷിക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഓണത്തിന്റെ ശുഭകരമായ അവസരത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകളും നന്മകളും നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: വയോധികരായ മാതാപിതാക്കൾക്കൊപ്പം സർക്കാർ ജീവനക്കാർക്ക് 7 ദിവസത്തെ അവധി നൽകും: പ്രഖ്യാപനവുമായി ഈ സംസ്ഥാനം

ഐതിഹാസിക രാജാവായ മഹാബലിയുടെ ഓർമ്മകളെയാണ് ഓണം ആദരിക്കുന്നത്. ഓണസദ്യയെ കുറിച്ചും പൂക്കളത്തെ കുറിച്ചുമെല്ലാം അദ്ദേഹം പരമാർശിക്കുകയും ചെയ്തു. പൂക്കളുടെ വർണ്ണാഭമായ ഈ ഉത്സവം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനും പരമ്പരാഗത കളികൾ, സംഗീതം, നൃത്തം എന്നിവയിൽ മുഴുകുവാനും ശ്രേഷ്ഠമായ ‘ഓണസദ്യ’യിൽ പങ്കെടുക്കുവാനുമുള്ള അവസരമാണ്. ഈ ഉത്സവം നമ്മുടെ രാജ്യത്ത് സമാധാനവും സമൃദ്ധിയും സന്തോഷവും നൽകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഓണം കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കണം ആഘോഷിക്കേണ്ടതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Read Also: നിലം കുഴിച്ചപ്പോള്‍ പൊങ്ങിവന്ന അസ്ഥികൂടം 40 വയസ്സുള്ള പുരുഷന്റേതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: സംഭവം വൈക്കത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button