കോട്ടയം : നിലം കുഴിച്ചപ്പോള്‍ പൊങ്ങിവന്നത് അസ്ഥികൂടം. വൈക്കത്ത് മല്‍സ്യക്കുളം നിര്‍മ്മിക്കുന്നതിനായി നിലം കുഴിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം 40 വയസ്സുള്ള പുരുഷന്റേതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അസ്ഥികൂടത്തിന്റെ പഴക്കം നിര്‍ണയിക്കാനുള്ള പരിശോധന ആരംഭിച്ചു. ഡിഎന്‍എ പരിശോധനയ്ക്കുള്ള സാംപിളുകളും ശേഖരിച്ചു.
വൈക്കത്തിനടുത്ത് ചെമ്മനത്തുകര കടത്തുകടവിനു സമീപത്തെ വലിയ കുളത്തില്‍നിന്നാണ് തലയോട്ടിയും അസ്ഥിയും കണ്ടെത്തിയത്. 20 വര്‍ഷം മുന്‍പുവരെ കയര്‍ പിരിക്കാനുള്ള തൊണ്ട് ചീയാന്‍ ഇട്ടിരുന്ന കുളത്തിൽ നിന്നുമാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇവിടെ അഞ്ചടിയോളം താഴ്ചയില്‍ നിന്ന് കൂടുതല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു
അതിനിടെ, കഴിഞ്ഞ 10 വര്‍ഷത്തിനിടെ വൈക്കം മേഖലയില്‍ സമാന പ്രായമുള്ള നാലു പേരെ കാണാതായതായി പൊലീസ് കണ്ടെത്തി. ഇവരെ കേന്ദ്രീകരിച്ചാകും തുടരന്വേഷണം നടക്കുകയെന്ന് സൂചന\.
Post Your Comments