Latest NewsIndiaNewsCrime

ഭര്‍ത്താവും ഭര്‍തൃ മാതാവും ചേര്‍ന്ന് നിര്‍ബന്ധിച്ച്‌ ആസിഡ് കുടിപ്പിച്ചു: യുവതിയ്ക്ക് ദാരുണാന്ത്യം

വിരേന്ദ്ര ജാദവും ശശി ജാദവും കഴിഞ്ഞ ഏപ്രിലിലാണ് വിവാഹിതരായത്

ഭോപ്പാല്‍: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വീണ്ടും മരണം. ഭര്‍ത്താവും ഭര്‍തൃ മാതാവും നിര്‍ബന്ധിച്ച്‌ യുവതിയെ ആസിഡ് കുടിപ്പിച്ച്‌ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ശശി ജാദവ് ആണ് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ ഭര്‍ത്താവും ഭര്‍തൃ മാതാവും ഭര്‍ത്താവിന്റെ സഹോദരിയും അറസ്റ്റിൽ.

മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ‘ആരെയും വെറുതെ വിടരുതെന്ന്’ പറഞ്ഞ് യുവതി ഒരു വീഡിയോ സന്ദേശം പൊലീസിന് കൈമാറിയിരുന്നു. ഇത് മരണ മൊഴിയായി കണക്കാക്കി പ്രതികള്‍ക്കെതിരേ കൊലക്കുറ്റം കൂടി ചുമത്തുമെന്ന് ഗ്വാളിയോര്‍ എസ്പി അമിത് സാങ്കി മാധ്യമങ്ങളോട് പറഞ്ഞു.

read also: ‘സാമ്രാജ്യത്വത്തിന് എതിരായ പോരാട്ടത്തിന്റെ ചരിത്രത്തിലെ ഒളിമങ്ങാത്ത ഏടാണ് കാബൂൾ പ്രക്ഷോഭം’: ശ്രീജിത്ത് പണിക്കർ

വിരേന്ദ്ര ജാദവും ശശി ജാദവും കഴിഞ്ഞ ഏപ്രിലിലാണ് വിവാഹിതരായത്. വിവാഹ ശേഷം സ്ത്രീധനം കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് യുവതിയെ ഉപദ്രവിച്ചിരുന്നു. ജൂണ്‍ 27ാം തീയതിയും പണം ആവശ്യപ്പെട്ട് ഉപദ്രവമുണ്ടായി. മൂന്ന് ലക്ഷം രൂപ മാതാപിതാക്കളില്‍ നിന്ന് വാങ്ങി നല്‍കണമെന്നായിരുന്നു ഭര്‍ത്താവ് യുവതിയോട് ആവശ്യപ്പെട്ടത്. ഇതിന് വിസമ്മതിച്ചതോടെ ഭര്‍ത്താവും ഭര്‍തൃ മാതാവും ഭര്‍ത്താവിന്റെ സഹോദരിയും ചേര്‍ന്ന് നിര്‍ബന്ധിച്ച്‌ ആസിഡ് കുടിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button