പാലക്കാട്: 1921 ലെ മലബാർ പ്രക്ഷോഭം സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരായ പോരാട്ടത്തിന്റെ ചരിത്രത്തിലെ ഒളിമങ്ങാത്ത ഏടാണെന്ന ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ പ്രസ്താവനയ്‌ക്കെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്.
സാമ്രാജ്യത്വത്തിന് എതിരായ പോരാട്ടത്തിന്റെ ചരിത്രത്തിലെ ഒളിമങ്ങാത്ത ഏടാണ് കാബൂൾ പ്രക്ഷോഭമെന്നും അത് സമാധാനപരമായ കർഷക സമരവും സ്വാതന്ത്ര്യ സമരവും ആയിരുന്നുവെന്നും 100 വർഷങ്ങൾക്ക് ശേഷം അഫ്ഗാനിസ്ഥാനിലെ പ്രധാന കമ്മു ആയ അൽ റഹിം ഫേസ്‌ബുക്കിൽ കുറിയ്ക്കുമെന്ന് ശ്രീജിത്ത് പരിഹസിക്കുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
100 വർഷങ്ങൾക്കു ശേഷം അഫ്ഗാനിസ്ഥാനിലെ പ്രധാന കമ്മു ആയ അൽ റഹിം ഫേസ്‌ബുക്കിൽ ഒരു പോസ്റ്റർ പങ്കുവച്ച് ഇങ്ങനെ കുറിക്കും.
“2021ലെ കാബൂൾ പ്രക്ഷോഭത്തിന് ഒരു നൂറ്റാണ്ട് പൂർത്തിയാകുന്നു. സാമ്രാജ്യത്വത്തിന് എതിരായ പോരാട്ടത്തിന്റെ ചരിത്രത്തിലെ ഒളിമങ്ങാത്ത ഏടാണ് കാബൂൾ പ്രക്ഷോഭം. അത് സമാധാനപരമായ കർഷക സമരവും സ്വാതന്ത്ര്യ സമരവും ആയിരുന്നു.”
പോസ്റ്ററിലെ ചിത്രത്തിന്റെ ഇരുവശത്തുമായി ചപ്പാത്തി പരത്തുന്ന ഓരോ കോൽ ഉണ്ടാവും. ഒരു ചപ്പാത്തിക്കോൽ അഫ്ഗാൻ ജനതയ്ക്ക് കിട്ടിയ തേപ്പിനെയും മറ്റേ ചപ്പാത്തിക്കോൽ താലിബാൻ തീവ്രവാദത്തെ പരത്തി നേരെയാക്കാനുള്ള ശ്രമത്തെയും സൂചിപ്പിക്കുന്നെന്ന് അവിടത്തെ താലിബാൻ വിരുദ്ധ നിരീക്ഷകൻ കുറ്റപ്പെടുത്തും.
വിശ്രമവേളകളിൽ ചപ്പാത്തി പരത്തി ജീവിതം തള്ളിനീക്കുന്ന ആളാണ് പ്രസ്തുത റഹിം കമ്മു.
[ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ഏതെങ്കിലും അഫ്ഗാൻ കമ്മുവുമായോ, കമ്മുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റുമായോ, പോസ്റ്റിലെ പോസ്റ്ററുമായോ, പോസ്റ്ററിലെ ചപ്പാത്തിക്കോലുമായോ സാദൃശ്യം തോന്നിയാൽ യാദൃശ്ചികം മാത്രം.]
Post Your Comments