
മുംബൈ: ആഡംബര ഹോട്ടലിൽ സീരിയല്‍ താരങ്ങളെയും മോഡലുകളെയും വെച്ച് സെക്‌സ് റാക്കറ്റ് നടത്തി വന്നിരുന്ന മോഡല്‍ പിടിയില്‍. ജുഹുവിലെ ആഡംബര ഹോട്ടലില്‍ വെച്ചാണ് 32കാരിയായ മോഡൽ അറസ്റ്റിലായത്. നടി അടക്കം രണ്ട് പേരെ രക്ഷപെടുത്തി. സീരിയല്‍ നടിമാര്‍, മോഡലുകള്‍ ഉള്‍പ്പെടെയുള്ളവരെ വെച്ചായിരുന്നു മോഡൽ വേശ്യാവൃത്തി നടത്തിവന്നിരുന്നത്.
ക്രൈംബ്രാഞ്ച് അധികൃതർ ആണ് മോഡലിനെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് സംഘം ഹോട്ടലിൽ എത്തിയത്. അധാർമിക പ്രവർത്തനങ്ങൾ ആക്ട് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അന്വേഷണം നടക്കുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
Post Your Comments