ചണ്ഡീഗഢ്: പഞ്ചാബില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍. കരിമ്പ് കര്‍ഷകരാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാനത്ത് കരിമ്പിന്റെ താങ്ങുവില വര്‍ധിപ്പിക്കുക, കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശിക നല്‍കുക എന്നിവയാണ് കര്‍ഷകര്‍ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങള്‍.
കഴിഞ്ഞ ദിവസം മുതലാണ് സംസ്ഥാനത്തെ കര്‍ഷകര്‍ സമരം ആരംഭിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ റെയില്‍പാത ഉപരോധിച്ചു. കര്‍ഷകരുടെ ഉപരോധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 19 ട്രെയിനുകള്‍ റദ്ദാക്കി.
Post Your Comments