KeralaLatest NewsNews

കേരളത്തിൽ ഇന്ന് മദ്യശാലകൾ പ്രവർത്തിക്കില്ല: ബെവ്കോ ഔട്ട്‍ലെറ്റുകളും തുറക്കില്ല

ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് ഇതിന് സർക്കാർ വിശദീകരണം.

തിരുവനന്തപുരം: തിരുവോണ ദിനമായതിനാൽ സംസ്ഥാനത്ത് ഇന്ന് ബാറുകൾ തുറക്കില്ല. ബെവ്കോ ഔട്ട്ലെറ്റുകൾ തിരുവോണ ദിനത്തില്‍ തുറക്കേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബെവ്കോ ഔട്ട്ലറ്റുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ ബാറുകളില്‍ അനിയന്ത്രിതമായ തിരക്കുണ്ടാവാനും അതുവഴി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കാനുമുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ബാറുകളും തുറക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഓണത്തിരക്ക് പ്രമാണിച്ച് മദ്യശാലകളുടെ പ്രവർത്തന സമയം നേരത്തെ കൂട്ടിയിരുന്നു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് എട്ട് മണി വരെ തുറക്കാനായിരുന്നു എക്സൈസ് കമ്മീഷണർ നേരത്തെ ഉത്തരവിട്ടത്.

Read Also: ജനാധിപത്യ അവകാശങ്ങൾ ഹനിക്കപ്പെട്ട അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ളതാണ് ഇത്തവണത്തെ ഓണം: ശശി തരൂർ


സമയം നീട്ടി നൽകണമെന്ന ബെവ്കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകൾ തുറന്നിരുന്നത്. തിരുവോണത്തോടെ ഓണത്തിരക്ക് അവസാനിക്കുമെന്ന പശ്ചാത്തലത്തിൽ പ്രവർത്തന സമയം നീട്ടിയ തീരുമാനം സർക്കാർ പിൻവലിക്കുമോയെന്ന് വ്യക്തമല്ല.

shortlink

Post Your Comments


Back to top button