കാബൂൾ : അഫ്ഗാനിസ്ഥാനിലെ സാംസ്‌കാരിക പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ട് യുനെസ്‌കോ. ഹസാര നേതാവ് അബ്ദുൾ അലി മസാരിയുടെ പ്രതിമ കഴിഞ്ഞ ദിവസം പൂർണ്ണമായി താലിബാൻ തകർത്തിരുന്നു. ഇതിനെ തുടർന്നാണ് താലിബാനോട് യുനെസ്‌കോ ഇക്കാര്യം
ആവശ്യപ്പെട്ടിരിക്കുന്നത്.
സാംസ്‌കാരിക പൈതൃങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ നിർത്തണം. ഇത് അഫ്ഗാനിസ്ഥാനിലെ കലുഷിതമായ സാഹചര്യത്തെ കൂടുതൽ സങ്കീർണ്ണമാക്കുമെന്നും സമാധാനപൂർണ്ണമായ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും യുനെസ്‌കോ പറഞ്ഞു. രാജ്യത്തെ സാംസ്‌കാരിക പൈതൃക സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും കലാകാരൻമാർക്കും സുരക്ഷിതമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും യുനെസ്‌കോ ആവശ്യപ്പെട്ടു.
Read Also : കെഎസ്ഇബി സ്വകാര്യവ്തകരണത്തിന് അനുകൂല നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന റഗുലേറ്ററി കമ്മീഷന്‍റെ താരിഫ് നയം
അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ അവിടുത്തെ ചരിത്ര സ്മാരകങ്ങളും സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളും തകർത്തിരുന്നു. കാബൂളിലെ മ്യൂസിയം, പഴയ ഹരാത്ത് നഗരം, മിനാറത്തിലെയും ജാമിലെയും പുരാവസ്തു അവശിഷ്ടങ്ങൾ ബാമിയൻ താഴ്വരയിലെ സാംസ്‌കാരിക ഭൂമികൾ എന്നിവയെല്ലാം താലിബാന്റെ ആക്രമണ ഭീതിയിലാണ്.
Post Your Comments