തിരുവനന്തപുരം : പിണറായി സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഓണം കഴിഞ്ഞാലും തീരില്ലെന്ന് റിപ്പോർട്ട്. ചില ഉത്പന്നങ്ങളുടെ ലഭ്യത കുറവാണ് കിറ്റ് വിതരണത്തിലെ പ്രതിസന്ധിയ്ക്കിടയാക്കിയത്. തിരുവോണത്തിന് മുൻപ് കിറ്റ് വിതരണം എന്തായാലും പൂർത്തിയാകില്ലെന്ന് സപ്ലൈകോ സിഎംഡി അറിയിച്ചു.
രണ്ടാം പിണറായി സർക്കാരിന്റെ 16 ഇന ഓണക്കിറ്റ് വിതരണം കഴിഞ്ഞ മാസം 31 നാണ് ആരംഭിച്ചത്. എന്നാൽ പകുതിപേർക്ക് മാത്രമാണ് കിറ്റ് ലഭിച്ചത്. ഈ മാസം 16 നുള്ളിൽ കിറ്റ് വിതരണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടായിരുന്നു സപ്ലൈകോയുടെ പ്രവർത്തനങ്ങൾ. എന്നാൽ തുടക്കം മുതലേ സാധനങ്ങളുടെ ലഭ്യത കുറവ് തടസ്സമായിരുന്നു.
ഇന്നും നാളെയുമായി പരമാവധി കിറ്റുകൾ തയ്യാറാക്കി 60 ലക്ഷം ഉടമകൾക്ക് കൈമാറാനാകുമെന്നാണ് സപ്ലൈകോയുടെ പ്രതീക്ഷ. ഏലയ്ക്കാ, ശർക്കരവരട്ടി തുടങ്ങിയ ഉത്പന്നങ്ങൾക്കാണ് ക്ഷാമം അനുഭവപ്പെട്ടത്.
Post Your Comments