കൊല്ലം : ശക്തികുളങ്ങരയിൽ സ്ത്രീക്കെതിരെ നടന്ന അതിക്രമം ചോദ്യം ചെയ്ത കൊല്ലം രാമന്‍കുളങ്ങരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന് അനന്തുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ശക്തികുളങ്ങര പൊലീസിനെതിരെ യുവതി മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്കി.
Read Also : മോദി ക്ഷേത്രത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമ മാറ്റി
ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരള പ്രവാസി അസോസിയേഷന് ജില്ലാ പ്രസിഡന്റ് ശശിധരന് യുവതിയെ കയറി പിടിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അനന്തു, ശശിധരനുമായി വാക്കേറ്റത്തിലും കൈയ്യാങ്കളിയിലും ഏര്‍പ്പെടുകയും ചെയ്തു.
പിറ്റേദിവസം തന്നെ ശശിധരനെതിരെ യുവതി ശക്തികുളങ്ങര പൊലീസില്‍ പരാതി നല്കി.
എന്നാല്‍, പൊലീസ് ശശിധരനെ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി അനന്തുവിനെ അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. അതേസമയം, പീഡന കേസില്‍ ശശിധരനെതിരെ പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
Post Your Comments