ഭുവനേശ്വര്‍ : വ്യാഴാഴ്ച രാത്രി ഭുവനേശ്വറില്‍നിന്നു റായ്ഗഡിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ കുശലാന്വേഷണത്തിനെത്തിയ ആളെ കണ്ട് യാത്രികര്‍ അമ്പരന്നു. യാത്രക്കാരുടെ സൗകര്യങ്ങളും മറ്റും അന്വേഷിച്ചെത്തിയത് സാക്ഷാൽ റെയിൽവേ മന്ത്രിയായിരുന്നു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അശ്വനി വൈഷ്ണവ് കഴിഞ്ഞമാസത്തെ മന്ത്രിസഭാ വികസന വേളയിലാണ് റെയില്‍വേയുടെ ചുമതല ഏറ്റെടുത്തത്. ട്രെയിനിലെ വൃത്തിയെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചുമുള്ള അഭിപ്രായങ്ങള്‍ നേരിട്ടറിയാനാണ് മന്ത്രി കംപാര്ട്ട്മെന്റുകളിലെത്തിയത്.
ബിജെപിയുടെ ജന്‍ ആശിര്‍വാദ് യാത്രയുടെ ഭാഗമായി ഒഡീഷയിലെത്തിയപ്പോൾ അദ്ദേഹം ട്രെയിനില്‍ യാത്രക്കാരുടെ വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ തീരുമാനിക്കുകയായിരുന്നു.ഒഡിയ ഭാഷയില്‍ യാത്രികരുമായി മന്ത്രി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്.
सबका साथ, सबका विकास, सबका विश्वास, सबका प्रयास |
ରେଳ ଯାତ୍ରୀ ମାନଙ୍କ ସହିତ ବାର୍ତ୍ତାଳାପ ସମୟରେ ବିଭିନ୍ନ ବର୍ଗର ଯାତ୍ରୀ ମାନଙ୍କ ସହିତ କଥା ହେଇ ବିଭିନ୍ନ ବିଷୟବସ୍ତୁ ସମ୍ବନ୍ଧରେ ଅବଗତ ହେଲି I. ?#JanAshirwadYatra pic.twitter.com/o1BLRUpokc
— Ashwini Vaishnaw (@AshwiniVaishnaw) August 19, 2021
ଭୁବନେଶ୍ୱର ଷ୍ଟେସନ ବୁଲିବା ସମୟରେ ଯାତ୍ରୀ ମାନଙ୍କ ସହିତ କଥା ହେଲି। ଯାତ୍ରୀ ମାନଙ୍କ ସହ କଥା ହେବା ବେଳେ ସେମାନଙ୍କର ବିଭିନ୍ନ ସମସ୍ୟା ଓ ସୁବିଧା ସମ୍ପର୍କରେ ପଚାରି ବୁଝିଲି I. ?#JanAshirwadJatra pic.twitter.com/PK7LFX7dv8
— Ashwini Vaishnaw (@AshwiniVaishnaw) August 19, 2021
ട്രെയിനിലെ ശുചിത്വത്തെക്കുറിച്ചും മറ്റും ചോദിച്ച ശേഷം യാത്രക്കാരന്റെ തോളില്‍ തട്ടി മന്ത്രി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. മന്ത്രിയെ നേരിട്ടു കാണാന്‍ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് ഒരു യാത്രക്കാരി പറഞ്ഞു. ‘ഞാനും നിങ്ങളെപ്പോലെ സാധാരണ പൗരന്’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
Post Your Comments