KeralaNattuvarthaLatest NewsNewsIndiaInternational

അഫ്ഗാനിൽ അമേരിക്കയ്‌ക്കെതിരെ നടന്നത് വൈദേശിക ആക്രമണത്തിൽ നിന്ന് സ്വന്തംഭൂമിയെ മോചിപ്പിക്കാനുള്ള പോരാട്ടം:പോപുലർ ഫ്രണ്ട്

അഫ്ഗാനിസ്ഥാൻ ആക്രമിച്ച അമേരിക്കൻ നടപടിയെ ലോകം അപലപിക്കേണ്ടതുണ്ട്

ഡൽഹി: അഫ്ഗാനിൽ അമേരിക്കയ്‌ക്കെതിരെ നടന്നത് വൈദേശിക ആക്രമണത്തിൽ നിന്ന് തങ്ങളുടെ ഭൂമിയെ മോചിപ്പിക്കാൻ പോരാട്ടമാണെന്ന പ്രസ്താവനയുമായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒ എം എ സലാം. രണ്ട് പതിറ്റാണ്ട് നീണ്ട പ്രതിരോധത്തിലൂടെ വിദേശ നാറ്റോ കടന്നുകയറ്റത്തെ തുരത്തിയ അഫ്ഗാൻ ജനതയിൽ ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങൾക്കും വൈദേശിക ആക്രമണത്തിൽ നിന്ന് തങ്ങളുടെ ഭൂമിയെ മോചിപ്പിക്കാൻ പോരാടുന്നതിനുള്ള പാഠങ്ങളുണ്ടെന്ന് ഒ എം എ സലാം പറഞ്ഞു.

അഫ്ഗാനിസ്ഥാനിലേക്ക് ‘ജനാധിപത്യവും പുരോഗതിയും’ കൊണ്ടുവരുമെന്ന് ഉൽഘോഷിച്ച യുദ്ധത്തിന്റെ ഉദ്ദേശലക്ഷ്യങ്ങൾ കളവാണെന്ന് തെളിഞ്ഞുവെന്നും മരണവും നാശവും ദശലക്ഷക്കണക്കിന് ജനങ്ങളെ അഭയാർഥികളാക്കുകയും മാത്രമാണ് അഫ്ഗാനിൽ നടന്നതെന്നും സലാം വ്യക്തമാക്കി. ട്രില്യൺ കണക്കിന് ഡോളർ നൽകി അമേരിക്ക യുദ്ധപ്രഭുക്കളെയും മയക്കുമരുന്ന് മാഫിയകളെയും സഹായിക്കുകയായിരുന്നുവെന്നും അതുകൊണ്ട് തന്നെ അമേരിക്കൻ സൈന്യം പിൻവാങ്ങിയ അതേനിമിഷം തന്നെ അമേരിക്കൻ പാവ ഭരണകൂടം തകർന്നത് അതിശയപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അധിനിവേശ ശക്തികൾക്ക് ഓശാന പാടിയവരെ അമേരിക്ക പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു എന്നും സലാം കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്ഥാൻ ആക്രമിച്ച അമേരിക്കൻ നടപടിയെ ലോകം അപലപിക്കേണ്ടതുണ്ടെന്നും യുദ്ധത്തിൽ തകർന്നടിഞ്ഞ അഫ്ഗാൻ ജനതയ്‌ക്കെതിരെയാണ് നാറ്റോ സഖ്യം മനുഷ്യത്വരഹിതമായ ബോംബാക്രമണങ്ങളും അത്യാധുനിക ആയുധങ്ങളുടെ പ്രയോഗവും നടത്തിയതെന്നും സലാം ആരോപിച്ചു. അഫ്ഗാനിസ്ഥാനിലെ ഉയർന്നുവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇടപെടാനും അയൽ രാജ്യവുമായുള്ള ഊഷ്മളവും സുദീർഘകാലവുമായ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും അദ്ദേഹം ഇന്ത്യയോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button