CricketLatest NewsNewsSports

ഐപിഎൽ 2021: ദില്ലി ക്യാപിറ്റൽസ് യുഎഇയിലേക്ക്

ദില്ലി: ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾക്കായി ദില്ലി ക്യാപിറ്റൽസ് ഓഗസ്റ്റ് 21ന് യുഎഇയിലേക്ക് തിരിക്കും. ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും നേരത്തെ യുഎഇയിൽ എത്തിയിരുന്നു. ശനിയാഴ്ച പുലർച്ചെയാവും ടീം ഐപിഎല്ലിനായി യാത്രയാവുക.

ഇന്ത്യൻ താരങ്ങളും ഒഫീഷ്യലുകളും സംഘത്തിലുണ്ടാകും. നിലവിൽ ഡൽഹിയിൽ ക്വാറന്റീനിലാണ് ക്യാപിറ്റൽസ് താരങ്ങൾ. യുഎഇയിലെത്തിയ ഒരാഴ്ചത്തെ ക്വാറന്റീൻ പൂർത്തിയാക്കുന്ന താരങ്ങൾ അതിനുശേഷം പരിശീലനം ആരംഭിക്കും.

Read Also:- അസിഡിറ്റി അകറ്റാൻ ‘പുതിന ഇല’

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം പാദത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ താരങ്ങൾക്ക് അനുമതി നൽകി. അഫ്ഗാനിസ്ഥനെതിരായ ഏകദിന പരമ്പര മാറ്റിവെച്ചതിന് പിന്നെയാണ് ഓസ്‌ട്രേലിയൻ ബോർഡ് തങ്ങളുടെ താരങ്ങളെ വിട്ടു നൽകാമെന്ന് അറിയിച്ചത്. കൂടാതെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയൻ താരങ്ങൾ പങ്കെടുക്കുന്നതെന്നും ബോർഡ് സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button