ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ. അടുത്ത ലോക്സഭാ ഇലക്ഷൻ നടക്കുന്ന 2024 ൽ എങ്കിലും കോൺഗ്രസിന് അവരുടെ പാർട്ടി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 2.0 കൂട്ടയോട്ടം ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
Read Also: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവില്ല: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
രാജ്യത്ത് സ്പോർട്സിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള ഏതൊരു പ്രവർത്തനത്തിനും താൻ എപ്പോഴും കൂടെയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. സ്ഥലപരിമിതിയാണ് ഇന്ന് രാജ്യം നേരിടുന്ന വലിയൊരു പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കി. താൻ രാഷ്ട്രീയത്തിലേക്ക് വന്നതല്ലെന്നും രാഷ്ട്രീയം ഇന്ത്യയുടെ കായികരംഗത്തേക്ക് പ്രവേശിച്ചപ്പോൾ താനും അതിന്റെ ഭാഗമായി തീർന്നതാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
Read Also: വയറിനെ ബാധിക്കുന്ന അസുഖങ്ങള്‍ക്ക് ഏറ്റവും മികച്ചത് ഇഞ്ചി
Post Your Comments